ന്യൂദല്‍ഹി: ഇടത് പാര്‍ട്ടികളും എന്‍ജിഒകളും മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകരും മോദിയുടെ പേര് കളങ്കപ്പെടുത്താന്‍ കണ്ട് പിടിച്ച വഴിയാണ് ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയ കോര്‍പറേറ്റ് കമ്പനികളുടെ പേര് വെളിപ്പെടുത്താനായി സുപ്രീംകോടതിയെ നിര്‍ബന്ധിക്കുക എന്നത്. പല വഴികളും അവര്‍ തേടിക്കൊണ്ടിരിക്കുകയാണ്. അതില്‍ ഒരു വഴിയാണ് ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരുടെ പേര് വെളിപ്പെടുത്തുക എന്ന മാര്‍ഗ്ഗം.
ഇലക്ടറല്‍ ബോണ്ടുകള്‍ വിറ്റ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ് ബിഐ) ഈ പേരുകള്‍ വെളിപ്പെടുത്താന്‍ ജൂണ്‍ 30വരെ സുപ്രീംകോടതിയോട് സമയം ചോദിച്ചെങ്കിലും അനുവദിച്ചില്ല. ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയവരുടെ പേര് മാര്‍ച്ച് 12ന് കൈമാറാനായിരുന്നു സുപ്രീംകോടതിയുടെ അന്ത്യശാസനം. എസ് ബിഐ ആ പേരുകള്‍ നല്കി. ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയവരുടെ പേര് അറിയാമെന്നല്ലാതെ അവര്‍ അത് ഏത് പാര്‍ട്ടിക്ക് സംഭാവന നല്‍കാനാണ് വാങ്ങിയത് എന്ന വിവരം ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല. അതിനായി ജൂണ്‍ 30 വരെ സമയം ചോദിച്ചെങ്കിലും എസ് ബിഐയ്ക്ക് അതിന് സുപ്രീംകോടതി സമയം അനുവദിച്ചില്ല.
ആര് ആര്‍ക്ക് സംഭാവന നല്കി എന്ന കാര്യം അറിയാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും താല്പര്യമില്ല. കാരണം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പല കോര്‍പറേറ്റുകളും സംഭാവന നല്‍കിയിട്ടുണ്ട്. ഈ പേരുകള്‍ പുറത്തുവരും എന്ന ഭയം അവര്‍ക്കുമുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും എന്‍ജിഒകള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും ഒറ്റ ലക്ഷ്യമേയുള്ളൂ. ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരില്‍ മോദി അനുകൂല കോര്‍പറേറ്റുകള്‍ ഉണ്ടെങ്കില്‍ അവര്‍ കോടികള്‍ മോദിയ്ക്കും ബിജെപിയ്ക്കും സംഭാവന നല്കി, ഇത് അഴിമതിയാണെന്ന് വിളിച്ചു പറഞ്ഞ് പുകമറ സൃഷ്ടിക്കുക. എന്നിട്ട് മോദി കോര്‍പറേറ്റുകള്‍ ചെയ്തുകൊടുത്ത സഹായങ്ങളുടെ പ്രത്യുപകാരമായാണ് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ആ കോര്‍പറേറ്റുകള്‍ ബിജെപിയ്ക്ക് കോടികള്‍ നല്‍കിയത് എന്ന് വരുത്തിതീര്‍ക്കുക. ഇതാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ രഹസ്യ അജണ്ട.
ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയവരുടെ പേരുകള്‍ കിട്ടുന്നതിന് മുന്‍പേ തന്നെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മോദി കോടികളുടെ അഴിമതി നടത്തി എന്ന് ആരോപിച്ചിരുന്നു. യാതൊരു അടിസ്ഥാനവുമില്ലാതെ അഴിമതി ആരോപണം നടത്തി പുകമറ സൃഷ്ടിക്കുക. പിന്നീട് അത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുക. ഇലക്ടറല്‍ ബോണ്ട് എന്ത് എന്ന് അറിയാത്ത സാധാരണ വോട്ടര്‍മാരില്‍ മോദി സര്‍ക്കാരിനെ അഴിമതി സര്‍ക്കാരായി അവതരിപ്പിക്കുക. ഇതാണ് രാഹുല്‍ ഗാന്ധിയുടെയും ജയറാം രമേശിന്റെയും അഭിഷേക് മനുസിംഘ് വിയുടെയും ദി വൈര്‍ മാസികയുടെയും ഗൂഢലക്ഷ്യം.
2019ല്‍ ഇന്ത്യ ഫ്രാന്‍സില്‍ നിന്നും റഫാല്‍ വിമാനങ്ങള്‍ വാങ്ങിയതില്‍ മോദി കോടികളുടെ കൈക്കൂലി വാങ്ങി എന്ന് വരുത്തിതീര്‍ക്കാനായിരുന്നു ശ്രമം. ഹിന്ദു ദിനപത്രം പോലും അടിസ്ഥാനമില്ലാതെ എന്തൊക്കെയോ രേഖകള്‍ പ്രസിദ്ധീകരിച്ച് മോദി അഴിമതി നടത്തി എന്ന് വരുത്തിതീര്‍ക്കാന്‍ 2019ല്‍ ശ്രമം നടത്തി. ഈ ശ്രമങ്ങള്‍ പൊതുജനം ചെവിക്കൊണ്ടില്ല. അവര്‍ക്കറിയാം മോദിയുടെ കൈകള്‍ ശ്ദുദ്ധമാണെന്ന്. അതു തന്നെയായിരിക്കും 2024ലും സംഭവിക്കാന്‍ പോകുന്നത്.
എന്താണ് ഇലക്ടറല്‍ ബോണ്ട് സംവിധാനം?
കോര്‍പറേറ്റ് കമ്പനികള്‍ക്കും വ്യക്തികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ നല്കാന് വേണ്ടി കൊണ്ടുവന്ന സംവിധാനമാണ് ഇലക്ടറല്‍ ബോണ്ട് സംവിധാനം. ഇതനുസരിച്ച് 1000 രൂപ, 10000 രൂപ, ഒരു ലക്ഷം രൂപ, ഒരു കോടി രൂപ എന്നിങ്ങനെ വിലകളില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ ലഭിക്കും. ഇത് എസ് ബിഐയില്‍ നിന്നും വാങ്ങി കോര്‍പറേറ്റ് കമ്പനികള്‍ക്കും വ്യക്തികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കാം. പക്ഷെ ഇത് വാങ്ങിയ ആള് ഏത് രാഷ്ട്രീയ പാര്‍ട്ടിക്ക് നല്കി എന്ന വിവരം അജ്ഞാതമായി നിലനിര്‍ത്തുക വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകളില്‍ സ്വകാര്യത നിലനിര്‍ത്താനും ഇലക്ടറല്‍ ബോണ്ടുകള്‍ ഉപകരിച്ചിരുന്നു. 2017ല്‍ ആണ് ഇലക്ടറല്‍ ബോണ്ട് സംവിധാനം നിലവില്‍ വന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ 2017ല്‍ ആരംഭിച്ച ഇലക്ടറല്‍ ബോണ്ട് സംവിധാനം ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീംകോടതി ഇപ്പോള്‍. കാരണം ഇലക്ടറല്‍ ബോണ്ടുകള്‍ വഴി നല്കുന്ന പണം ആര്‍ക്കാണ് ലഭിക്കുന്നതെന്ന് അറിയാന്‍ കഴിയാതിരിക്കുന്നത് വിവരങ്ങള്‍ അറിയാനുള്ള പൗരന്റെ മൗലികാവകാശത്തിന് എതിരായതിനാല്‍ ഭരണഘടനാവിരുദ്ധമാണെന്നും അതിനാല്‍ ഇത് റദ്ദാക്കണമെന്നും ആയിരുന്നു സുപ്രീംകോടതിയുടെ അഞ്ചംഗബെഞ്ചിന്റെ നിരീക്ഷണം.
ആര് ആര്‍ക്കൊക്കെ ഇലക്ടറല്‍ ബോണ്ട് നല്കി എന്ന കാര്യം വെളിപ്പെടുത്താതെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താനാണ് എസ് ബിഐയോട് പക്ഷെ സുപ്രീംകോടതി തന്നെ ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇത് അനുസരിച്ച് 2019 മുതല്‍ 2024 ഫെബ്രുവരി 15 വരെ 22,217 ബോണ്ടുകള്‍ വിറ്റതായി എസ് ബിഐ വെളിപ്പെടുത്തി. ഇതില്‍ 22,030 ബോണ്ടുകളും വാങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കി മാറ്റിയിട്ടുണ്ട്. പക്ഷെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയവര്‍ ആര്‍ക്കാണ് അത് സംഭാവന നല്‍കിയത് എന്ന് അറിയാന്‍ കഴിയില്ല. അങ്ങിനെ അറിഞ്ഞാല്‍ പല കോര്‍പറേറ്റുകളില്‍ നിന്നും പണം സ്വീകരിച്ച കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും പ്രതിസന്ധിയില്‍ ആയേക്കും എന്ന് അവര്‍ക്കറിയാം. അതുകൊണ്ട് അവര്‍ സംഭാവന നല്‍കിയവരുടെ പേരുകള്‍ മാത്രം കിട്ടിക്കഴിഞ്ഞാല്‍ പിന്നീട് അത് വെച്ച് മോദി സര്‍ക്കാരിനെ ചെളിവാരിയെറിയാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. ഇലക്ടറര്‍ ബോണ്ടുകള്‍ വാങ്ങി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്കിയ ചില അതിസമ്പന്നരായ ഉന്നത വ്യക്തികള്‍ (Hi Networth Individials) , ചില കോര്‍പറേറ്റ് കമ്പനികള്‍ (Corporates) എന്നിവരുടെ പേരുകള്‍ അടുത്ത ദിവസം മുതല്‍ മാധ്യമങ്ങളില്‍ നിറയും. ഇതില്‍ മോദിയ്ക്ക് അനുകൂലമായവരുടെ പേരുകള്‍ ചര്‍ച്ചയാക്കി മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ഗൂഢാലോചനയാണ് പ്രതിപക്ഷ ഗൂഢസംഘം നടത്തുക. അതിനുള്ള നീക്കം ദി വൈര്‍ മാസിക(The Wire Magazine) ഉള്‍പ്പെടെയുള്ള മോദി വിരുദ്ധ മാധ്യമങ്ങളും രാജ്യത്തെ അസംഖ്യം ബിജെപി വിരുദ്ധ, ഹിന്ദുത്വ വിരുദ്ധ എന്‍ജിഒകളും കമ്മ്യൂണിസ്റ്റുകാരും തുടങ്ങിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: