എറണാകുളം : പത്മജാ വേണുഗോപാലിനെ സിപിഎമ്മില്‍ എത്തിക്കാന്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാന്റെ നിര്‍ദ്ദേശ പ്രകാരം ശ്രമം നടത്തിയിരുന്നെന്ന ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ തന്നെയും സി പി എം ക്ഷണിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി ദീപ്തി മേരി വര്‍ഗീസ്. ഇ.പി ജയരാജന് നേരിട്ടാണ് തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
എന്നാല്‍ മറ്റൊന്നും ചിന്തിക്കാതെ താന്‍ ഓഫര്‍ നിരസിച്ചുവെന്നും ദീപ്തി പറഞ്ഞു.സ്വകാര്യ ടെലിവിഷന്‍ ചാനലിനോട് സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
പത്മജയുടെ കാര്യത്തില്‍ വനിതാ കമ്മിഷന് അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും പത്മജ ആവശ്യപ്പെട്ട വലിയ പദവികള്‍ ലഭിക്കാത്തതിനാല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയെന്നാണ് ദല്ലാള്‍ നന്ദകുമാര്‍ വെളിപ്പെടുത്തിയത്. പത്മജയ്ക്ക് പുറമേ കൊച്ചിയിലെ വനിതാ നേതാവിനെയും സിപിഎം ബന്ധപ്പെട്ടിരുന്നെന്നും ടി ജി നന്ദകുമാര്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ദീപ്തി മേരി വര്‍ഗീസിന്റെ വെളിപ്പെടുത്തല്‍.
നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍ പത്മജ വേണുഗോപാലും സ്ഥിരീകരിച്ചു. മൂന്ന് തവണ ഫോണ്‍ വിളിച്ചെങ്കിലും പ്രതികരിച്ചില്ലെന്നും സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ച് എങ്ങോട്ടും പോകില്ലെന്നും പത്മജ വേണുഗോപാല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: