ന്യൂദൽഹി : പതിനഞ്ചര കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ അടങ്ങിയ 71 ഗുളികകളുമായിട്ടെത്തിയ നൈജീരിയക്കാരനെ ദൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് അറസ്റ്റ് ചെയ്തു. 71 ഗുളികകൾ ഇയാൾ വിഴുങ്ങിയ നിലയിലായിരുന്നു.
മാർച്ച് മൂന്നിന് എത്യോപ്യയിലെ ആഡിസ് അബാബയിൽ നിന്ന് ദൽഹിയിൽ എത്തിയതിന് ശേഷമാണ് പ്രതിയെ പിടികൂടിയതെന്ന് കസ്റ്റംസ് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. യാത്രക്കാരന്റെ നടത്തവും ചലനവും അസാധാരണമായിരുന്നു. യാത്രക്കാരന്റെ അസാധാരണ പെരുമാറ്റം മനസ്സിലാക്കിയ കസ്റ്റംസ് ഉദ്യോഗസ്ഥർ അയാളിൽ ജാഗ്രത ചെലുത്തുകയായിരുന്നു.
തുടർന്ന് കുറച്ച് സമയത്തിന് ശേഷം അയാൾ ഗ്രീൻ ചാനൽ കടന്നപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥൻ വിദേശിയെ തടയുകയും പരിശോധന നടത്തുകയുമായിരുന്നു. അറസ്റ്റിലായ ഇയാളെ കസ്റ്റംസ് അധികൃതർ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: