തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരിക്ക് ബദലായി ശബരി കെ റൈസുമായി സംസ്ഥാന സര്‍ക്കാര്‍.കെ റൈസിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. പൊതുവിതരണ രംഗത്തെ ബദല്‍ ഇടപെടലാണ് കെ റൈസ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭാരത് അരി കേന്ദ്രം വിതരണം ചെയ്യുന്നത് ലാഭേച്ഛ മുന്നില്‍ കണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.ശബരി കെ റൈസിന്റെ ആദ്യ വിതരണം മുഖ്യമന്ത്രിയും മന്ത്രി ശിവന്‍കുട്ടിയും ചേര്‍ന്ന് നിര്‍വഹിച്ചു.
എന്നാല്‍ ഉദ്ഘാടനത്തിന് ശേഷവും സപ്ലൈകോ ഔട്ട്ലെറ്റുകളില് അരി ഇതുവരെ എത്തിയിട്ടില്ല. സഞ്ചി ഇല്ലാത്തതിനാലാണ് അരി എത്താത്തത് എന്ന ആരോപണം ഭക്ഷ്യ മന്ത്രി നിഷേധിച്ചു. നാളെ മുതല്‍ വിതരണം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. മുഴുവന്‍ സബ്സിഡി സാധനങ്ങളും ഉടന്‍തന്നെ സപ്ലൈകോ ഔട്ടുകളില്‍ എത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: