ഹൈദരാബാദ്: സിഎഎയിലൂടെ ഹിന്ദു, ബുദ്ധ, സിഖ്, ജൈന അഭയാർഥികൾക്ക് പൗരത്വം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി ആദരിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച പറഞ്ഞു.
സിഎഎ നടപ്പാക്കുന്നതോടെ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നഷ്ടപ്പെടുമെന്ന ഇൻഡി മുന്നണി നേതാക്കളുടെ പ്രസ്താവനയെ അമിത് ഷാ രൂക്ഷമായി വിമർശിച്ചു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഹൈദരാബാദ് ലോക്സഭാംഗം അസദുദ്ദീൻ ഒവൈസിയും കള്ളം പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രീണനവും വോട്ട് ബാങ്ക് രാഷ്ട്രീയം കാരണമാണ് കോൺഗ്രസ് പാർട്ടി പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) എതിർത്തതെന്ന് ബിജെപി സോഷ്യൽ മീഡിയ വോളണ്ടിയർമാരുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഷാ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: