ന്യൂദല്‍ഹി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര് ത്ഥന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്, എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള അതിക്രമങ്ങള്‍ക്കും ഗുണ്ടായിസത്തിനുമെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി എബിവിപി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പ്രതിഷേധങ്ങളില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്നു.
സിപിഎം ഭരണത്തിനുകീഴില്‍ കേരളത്തിലെ കലാലയങ്ങള്‍ എസ് എഫ്ഐയിലെ ക്രിമിനലുകളുടെ സുരക്ഷിതതാവളമായി മാറിയിരിക്കുകയാണെന്ന് എബിവിപി കുറ്റപ്പെടുത്തി. സിദ്ധാര്‍ത്ഥനു സംഭവിച്ചതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റവാളികള്‍ക്ക് കനത്തശിക്ഷ നല്‍കണമെന്നും എബിവിപി ആവശ്യപ്പെട്ടു.
ദല്‍ഹി സര്‍വകലാശാലയില്‍ എബിവിപി പ്രവര്‍ത്തകര്‍ എസ്എഫ്ഐയുടെ കോലം കത്തിച്ചു. ദല്‍ഹി സര്‍വകലാശാല നോര്‍ത്ത് കാമ്പസിലെ രാംജാസ് കോളേജില്‍ നടന്ന പ്രതിഷേധത്തിന് ദല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന് സെക്രട്ടറി അപരാജിത, ജോയിന്റ് സെക്രട്ടറി സച്ചിന് ബെയ്സ്ല, എബിവിപി ഡിയു യൂണിറ്റ് സെക്രട്ടറി സൗമ്യ വര്‍മ്മ എന്നിവര്‍ നേതൃത്വം നല്കി.
ജെഎന്‍യു, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ഒസ്മാനിയ യൂണിവേഴ്സിറ്റി, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, രാജസ്ഥാന് യൂണിവേഴ്സിറ്റി, അണ്ണാമലൈ യൂണിവേഴ്സിറ്റി, ഗുജ റാത്ത് യൂണിവേഴ്സിറ്റി എന്നിവയുള്‍പ്പെടെ വിവിധ സര്‍വ്വ കലാശാലയ്ക്ക് കീഴിലെ നൂറുകണക്കിന് കോളേജുകളിലും പ്രതിഷേധം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: