തിരുവനന്തപുരം: സിഎഎയുടെ പേരില്‍ വിദ്വേഷ മുദ്രാവാക്യങ്ങളുമായി വിവിധ മുസ്ലിം സംഘടനകള്‍. പ്രീണനത്തിനു വേണ്ടി ഇടത് വലത് മുന്നണികള്‍ മത്സരിച്ച് പ്രതിഷേധിക്കുന്നു. മതന്യൂനപക്ഷങ്ങളെക്കാള് നിയമനടപടി സ്വീകരിക്കാന്‍ മത്സരിക്കുകയാണ് സംസ്ഥാനത്തെ ഇടത് വലത് മുന്നണികള്‍. വിദ്വേഷ പ്രസ്താവനകളിലൂടെ സംസ്ഥാനത്ത് സംഘര്‍ഷം ഉണ്ടാക്കാനും നീക്കം.
സിഎഎ ബില്‍ പാസാക്കിയ 2019ല്‍ സംസ്ഥാനത്ത് എസ്ഡിപിഐയും പിഎഫ്ഐയും ചേര്‍ന്ന് സംസ്ഥാനത്ത് വ്യപകമായി അക്രമം അഴിച്ചു വിട്ടിരുന്നു. കോടിക്കണക്കിന് രൂപയുടെ പൊതു മുതല്‍ നശിപ്പിച്ചു. 835 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അന്ന് സംഘര്‍ഷത്തിന് പ്രേരണ നല്‍കിയത് സംസ്ഥാന സര്‍ക്കാരും സിപിഎം നേതാക്കളും കോണ്‍ഗ്രസും കൂടാതെ ഘടകകക്ഷി നേതാക്കളുമായിരുന്നു.
കഴിഞ്ഞ ദിവസം സിഎഎയുടെ ചട്ടം പ്രസിദ്ധീകരിച്ച് വിജ്ഞാപനം ഇറക്കിയപ്പോഴും ഇരു മുന്നണികളില്‍പ്പെട്ട നേതാക്കളും സര്‍ക്കാരും അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പ്രസ്താവനകളുമായി രംഗത്ത് വന്നിട്ടുണ്ട്. എല്‍ഡിഎഫിന് മുസ്ലിം വിഭാഗത്തിന്റെ വോട്ട് ഒന്നോടെ ലഭിക്കാന്‍ കേരളത്തില്‍ എന്ത് വന്നാലും സിഎഎ നടപ്പിലാക്കില്ലെന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി തന്നെ ആദ്യം രംഗത്ത് വന്നു.
പിന്നാലെ ഒരു മതവിഭാഗത്തിന് കൂടുതല്‍ ഉത്കണ്ഠയും ഭയവും ഉണ്ടാക്കുന്നതാണ് സിഎഎ എന്ന വാദവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും പ്രതികരിച്ചു. രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണു പൗരത്വ നിയമ ഭേദഗതിയെന്നും നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പറഞ്ഞു.
സിഎഎയ്ക്കെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്നും 2019 ലെ കേസുകളെല്ലാം പിന്‍വലിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: