ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് അണ്ണാമലൈ കോയമ്പത്തൂരില്‍ നിന്നും മത്സരിക്കുമെന്ന അഭ്യൂഹം പരന്നതോടെ സിപിഎം സിറ്റിംഗ് സീറ്റായ കോമ്പത്തൂര്‍ വിട്ടോടിയിരിക്കുകയാണ്. ഈ സീറ്റ് ഡിഎംകെ ഏറ്റെടുത്തു. പകരം ഡിഎംകെയുടെ സിറ്റിംഗ് സീറ്റായി ഡിണ്ടിഗല്‍ സിപിഎമ്മിന് നല്കി.
അണ്ണാമലൈയുടെ ജനസമ്മിതിക്ക് മുന്പില് സിപിഎം സ്ഥാനാര്‍ത്ഥിക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്ന് ഡിഎംകെയ്ക്കും അറിയാം. . തമിഴ് മണ്ണില്‍ ബിജെപിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന അണ്ണാമലൈയെ തോല്പിച്ചോടിക്കാന് കച്ചകെട്ടിയിരിക്കുകയാണ് ഡിഎംകെ.
അണ്ണാമലൈ എവിടെ നിന്നാലും തോല്പിക്കുക എന്നത് ആയി മാറിയിട്ടുണ്ട് ഡിഎംകെയുടെ പ്രധാന അജണ്ട. മുഖ്യമന്ത്രി സ്റ്റാലിന്റെ അനുയായിയായ പളനിവേല്‍ ത്യാഗരാജനെ ധനമന്ത്രിസ്ഥാനത്ത് നിന്നും രാജിവെപ്പിച്ചത് അണ്ണാമലൈ പുറത്തുവിട്ട വോയ്സ് ക്ലിപ്പാണ്. സ്റ്റാലിന് സര്‍ക്കാരിലെ ശക്തരായ രണ്ട് മന്ത്രിമാര്‍ക്ക് രാജിവെയ്ക്കേണ്ടിവന്നതിന് പിന്നിലും അണ്ണാമലൈയുടെ വെളിപ്പെടുത്തലുകളാണ്.
രാഷ്ട്രീയമെന്നത് അഴിമതിയിലൂടെ പണം കുന്നുകൂട്ടാനുള്ള തന്ത്രമല്ലെന്നതാണ് അണ്ണാമലൈ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടിരുന്നത്. ഇത് വോട്ടാക്കി മാറ്റാനാകുമെന്ന് അണ്ണാമലൈയും ബിജെപിയും കരുതുന്നു.
സൗത്ത് ഇന്ത്യ വേറെ രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ്, എന്‍ജിഒ സംഘങ്ങളുടെ പ്രചാരണകാമ്പയിനുകളുടെ മുന വിജയത്തിലൂടെ ഒടിക്കാനാണ് ബിജെപി ശ്രമം. അക്കൂട്ടത്തില്‍ ഒരു പ്രധാന സീറ്റ് അണ്ണാമലൈ നേടിക്കൊടുക്കും എന്ന് വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: