ന്യൂദല്‍ഹി: ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിങ് സൈനി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവച്ചതിനു പിന്നാലെയാണ് നയാബ് സിങ് സൈനിയുടെ നേതൃത്വത്തില്‍ പുതിയ ബിജെപി മന്ത്രിസഭ അധികാരമേറ്റത്. ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്രയില്‍ നിന്നുള്ള എംപിയുമാണ് സൈനി.
ചണ്ഡീഗഡിലെ രാജ്ഭവനില്‍ ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി നേതാക്കളായ കന്‍വര്‍ പാല് ഗുജ്ജര്‍, മൂല്‍ചന്ദ് ശര്‍മ, സ്വതന്ത്ര എം എല്‍എ രഞ്ജിത് സിങ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മനോഹര്‍ ലാല്‍ ഖട്ടാര്‍ അടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. സൈനിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
സൈനി സര്‍ക്കാര്‍ ഇന്നു വിശ്വാസ വോട്ട് തേടും. 90 അംഗ നിയമസഭയില്‍ ബിജെപിക്ക് 41 എംഎല്‍എമാരുണ്ട്. ഏഴു സ്വതന്ത്രരില്‍ ആറു പേരും മുന്‍ സഖ്യകക്ഷിയായ ജെജെപിയുടെ 10 എംഎല്‍എമാരില്‍ ചിലരും സര്‍ക്കാരിനെ പിന്തുണയ്ക്കും. കോണ്‍ഗ്രസിന് 30 എംഎല്‍എമാരും ഇന്ത്യന്‍ നാഷണല്‍ ലോക്ദളിനും ഹരിയാന ലോക്ഹിത് പാര്‍ട്ടിക്കും ഓരോ എംഎല്‍എമാര്‍ വീതവുമാണുള്ളത്.
മനോഹര്‍ ലാല്‍ ഖട്ടാര്‍ രാജിവച്ചതിനു പിന്നാലെ ചേര്‍ന്ന നിയമസഭാ കക്ഷി യോഗം സൈനിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: