തിരുവനന്തപുരം: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടന്ന ലോക് അദാലത്തില്‍ 25,400 കേസുകള്‍ തീര്‍പ്പായി. അവാര്‍ഡ് തുകയായി 65 കോടി രൂപ നല്കുവാന് വിധി കല്പിച്ചു.
ദേശസാല്‍കൃത സ്വകാര്യ ബാങ്കുകളുടെ പരാതികളിന്മേല് 22,81,60,106 രൂപ മൊത്തം നല്കുവാന് തീരുമാനമായി.574 പരാതികള്‍ക്കാണ് തീര്‍പ്പു കല്പിച്ചത്. മോട്ടോര്‍ വാഹന അപകട തര്ക്കപരിഹാരകേസുകളില് മാത്രം ജില്ലയില്‍ മൊത്തം 791 കേസുകള്‍ തീര്‍പ്പായി. മൊത്തം 31,50,40,500 രൂപ നല്കുവാന് വിധിയായി.
അദാലത്തിനോടനുബന്ധിച്ചു ജില്ലയിലെ 20 മജിസ്ട്രേറ്റ് കോടതികളില്‍ നടന്ന പെറ്റികേസുകള്‍ക്കായുള്ള സ്പെഷ്യല്‍ സിറ്റിങ്ങില്‍ 22,000കേസുകളില്‍ തീര്‍പ്പ് കല്പ്പിച്ചു. മൊത്തം ഒരു കോടിയോളം രൂപ പിഴയിനത്തില്‍ ഈടാക്കി. തിരുവനന്തപുരത്തു നടന്ന അദാലത്തിനു ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ പി.വി. ബാലകൃഷ്ണന്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എസ്. ഷംനാദ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: