മലയിന്‍കീഴ്: പത്തുവര്‍ഷത്തെ നരേന്ദ്രമോദി ഭരണം രാജ്യത്ത് കാര്‍ഷിക വിപ്ലവം സൃഷ്ടിച്ചുവെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കര്‍ഷകമോര്‍ച്ച കാട്ടാക്കട മണ്ഡലം കമ്മറ്റി വിളപ്പില്‍ശാലയില്‍ സംഘടിപ്പിച്ച കര്‍ഷകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യധാന്യ ഉത്പാദന രംഗത്ത് വലിയ മുന്നേറ്റമാണ് രാജ്യം കൈവരിച്ചത്. ഭക്ഷ്യോത്പന്നങ്ങള്‍ക്ക് വിദേശരാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഭാരതം ഇന്ന് ഏറ്റവുമധികം കാര്‍ഷിക വിഭവങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറിയിരിക്കുന്നു. വിത്തിടീല്‍ ഘട്ടം മുതല്‍ കര്‍ഷകന് സഹായവുമായി കേന്ദ്രസര്‍ക്കാര്‍ ഒപ്പം നില്‍ക്കുന്നു. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വിപണിയൊരുക്കുന്ന കാര്യത്തിലും സര്‍ക്കാരിന്റെ കരുതലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കരുവിലാഞ്ചി അജയന്‍ അധ്യക്ഷനായി. ബിജെപി മേഖലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, മണ്ഡലം പ്രസിഡന്റ് തിരുനെല്ലിയൂര്‍ സുധീഷ്, വൈസ് പ്രസിഡന്റ് വിളപ്പില്‍ ശ്രീകുമാര്‍, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി സന്തോഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി ചീനിവിള രാജന്‍ എന്നിവര്‍ സംസാരിച്ചു. മാതൃകാ കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: