തിരുവനന്തപുരം: മുസ്ലിംലീഗും ബിജെപിയോടൊപ്പം ചേര്‍ന്ന്, എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്ന് അധികാരം പങ്കിടണമെന്ന് മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും കലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. അബ്ദുള്‍ സലാം. പാവപ്പെട്ട മുസ്ലിങ്ങളെ സഹായിക്കാന്‍ സുസ്ഥിരഭരണവുമായി മുന്നോട്ട് പോകുന്ന മോദി സര്‍ക്കാരുമായി മുസ്ലിം ലീഗ് ചേരുകയും അധികാരം പങ്കിടുകയും വേണമെന്നും ഡോ. അബ്ദുള്‍ സലാം അഭിപ്രായപ്പെട്ടു. മലപ്പുറം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം.
“മുസ്ലിങ്ങള്‍ക്ക് വേണ്ടി ഞാന്‍ മുസ്ലിം ലീഗിനോട് അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങളും ബിജെപിയോടും എന്‍ഡിഎയോടും ചേരണം. എന്‍ഡിഎ ഒരു വിഷം വമിപ്പിക്കുന്ന പാര്‍ട്ടിയല്ല. 2029, 2034, 2039, 2044 അങ്ങിനെ മോദിയുടെ സര്‍ക്കാര്‍ മുന്നോട്ട് പോയ്ക്കൊണ്ടിരിക്കും. ഈ സുസ്ഥിര സര്‍ക്കാരിനൊപ്പം അധികാരം പങ്കിട്ടാലേ പാവപ്പെട്ട മുസ്ലിങ്ങളെ സഹായിക്കാന്‍ സാധിക്കൂ.”- അബ്ദുള്‍ സലാം അഭ്യര്‍ത്ഥിച്ചു.
പണമുള്ള മുസ്ലിങ്ങള്‍ ദല്‍ഹിയില്‍ പോയി കാര്യം സാധിക്കും. പക്ഷെ പാവപ്പെട്ട മുസ്ലിങ്ങളാണ് ബുദ്ധിമുട്ടുന്നത്. മുസ്ലിംലീഗും ബിജെപിയോടൊപ്പം ചേരണം. മുസ്ലിം ലീഗ് ബിജെപിയോടൊപ്പം അധികാരം പങ്കിടണം. വികസനം പാവപ്പെട്ട മുസ്ലിങ്ങളിലേക്ക് എത്താന്‍ ഇത് സഹായിക്കും.
ഒരു ദിവസം കേന്ദ്രസര്‍ക്കാരിലെ മുഴുവന്‍ കേന്ദ്രമന്ത്രിമാരും ഒരുമിച്ചിരുന്ന് 2047വരെയുള്ള വികസിതഭാരതത്തെക്കുറിച്ചുള്ള ആശയങ്ങളാണ് സ്വരൂപിച്ചത്. അതാണ് മോദിയുടെ കാഴ്ചപ്പാട്. മോദിയുും ബിജെപിയും നിങ്ങളുടെ ശത്രുക്കല്ല. 2047ല്‍ നമുക്കും വികസിക്കാം. ഇന്നല്ലെങ്കില്‍ നാളെ മുസ്ലിംലീഗും ബിജെപിയോട് ചേര്‍ന്ന് നില്‍ക്കണ്ടിവരും. ഡോ. അബ്ദുള്‍ സലാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: