ന്യൂദല്‍ഹി: മികച്ച പരിഭാഷയ്ക്കുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്താരം ഡോ. പി.കെ. രാധാമണിക്ക്. കേന്ദ്രസാഹിത്യ അക്കാദമി പ്രഖ്യാപിച്ച 2023ലെ മികച്ച പരിഭാഷകള്‍ക്കുള്ള അവാര്‍ഡിലാണ് ഡോ. പി. കെ. രാധാമണിയുടെ പുസ്തകം ഇടം പിടിച്ചത്.
50000 രൂപയും ഫലകവും അടങ്ങുന്നതാണ് ഈ പുരസ്കാരം. 2024 അവസാനത്തില്‍ ഈ അവാര്‍ഡ് സമ്മാനിക്കും.
ഡോ. പി. കെ. രാധാമണി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ‘അമൃതാപ്രീതം: അക്ഷരങ്ങളുടെ നിഴലില്‍’ എന്ന പുസ്തകത്തിനാണ് മലയാളഭാഷയിലെ പരിഭാഷയ്ക്കുള്ള പുരസ്കാരം. മലയാള കഥകള്‍ കന്നടയിലേക്ക് വിവര്‍ത്തനം ചെയ്ത കെ.കെ. ഗംഗാധരനും അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
‘അമൃതാപ്രീതം: അക്ഷരങ്ങളുടെ നിഴലില്‍’ എന്ന പുസ്തകം മാതൃഭൂമി ബുക്സാണ് പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: