കോട്ടയം: റബറിന് തറവിലയായി 250 രൂപ നിശ്ചയിച്ചുകൊണ്ടുള്ള പ്രഖ്യാപനം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉറപ്പ് ലഭിച്ചതായും തുഷാര്‍ പറഞ്ഞു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോട്ടയത്തുനിന്ന് മാറി മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തി.
റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം തന്നെ വേണം. കോണ്‍ഗ്രസും സിപിഎമ്മും റബര്‍ കര്‍ഷകര്‍ക്കായി ഒന്നും ചെയ്തിട്ടില്ല. സഭാമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയിലും റബര്‍ പ്രശ്നങ്ങള്‍ ചര്‍ച്ചയായെന്ന് തുഷാര്‍ പറഞ്ഞു. ഇടുക്കി, കോട്ടയം പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഇടുക്കിയില്‍ മത്സരിക്കണമെന്ന ആവശ്യവുമായി മാത്യു സ്റ്റീഫന്‍ സമീപിച്ചിരുന്നു. പാര്‍ട്ടിയില്‍ അംഗത്വം എടുത്താല്‍ മത്സരിപ്പിക്കാമെന്ന് അറിയിച്ചിരുന്നതായും തുഷാര്‍ പറഞ്ഞു.
അഡ്വ. സിനില്‍ മുണ്ടപ്പള്ളി,, ബിഡിവൈഎസ് സംസ്ഥാന ജന. സെക്രട്ടറി ഷെന്‍സ് സഹദേവന്, സംസ്ഥാന എക്സി. അംഗങ്ങളായ പി. അനില്‍കുമാര്‍, ഷാജി ശ്രീശിവം, കോട്ടയം ജില്ലാ ജോ. സെക്രട്ടറി റിജേഷ് സിബ്രീസ് വില്ലാ, കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ശാന്താറാം റോയ്, ബിജെപി പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത്, ബിജെപണ്ടി അയര്‍ക്കുന്നം വൈസ് പ്രസിഡന്റ് എസ്. മഞ്ജു പ്രദീപ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
മണര്‍കാട് പള്ളി, പാമ്പാടി ദയറയില്‍ പൊത്തന്‍പുറം പള്ളി യൂഹാനോന്‍ മാര്‍ ഡീയസ്കോറോസ്, ഓര്‍ത്തഡോക്സ് സഭ കോട്ടയം ഡയോസിസിന്റെ ചുമതലക്കാരനെയും, പുതുപ്പള്ളി പള്ളി വികാരി ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് എന്നിവരെയും തുഷാര്‍ വെള്ളാപ്പള്ളി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: