Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഐശ്വര്യത്തിന് ശ്രീചക്രം മഹാലക്ഷ്മി വാഴുന്ന ശംഖ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2024, 06:52 pm IST
in Samskriti

ഐശ്വര്യവും സമ്പത്തും വര്‍ധിക്കാന്‍ വീട്ടില്‍വെച്ച് ആരാധിക്കാവുന്ന അതി ശ്രേഷ്ഠമായ യന്ത്രമാണ് ശ്രീചക്രം. ആദിപരാശക്തിയെ ലളിതാംബികാ ഭാവത്തില്‍ ശ്രീചക്രം ഉള്‍ക്കൊള്ളുന്നു. യന്ത്രങ്ങളുടെ അഥവാ ചക്രങ്ങളുടെ രാജാവായാണ് ശ്രീചക്രം പ്രകീര്‍ത്തിക്കപ്പെടുന്നത്. സകലദേവീദേവന്മാരുടെയും ഉത്ഭവകാരണവും രക്ഷകയുമാണ് ലളിതാംബിക. ലളിതാംബികയുടെ വാസസ്ഥാനമായ ശ്രീചക്രത്തിന്റെ സവിശേഷതയും അതു തന്നെ. സര്‍വദേവതാചൈതന്യങ്ങളും സകലയന്ത്ര ങ്ങളും ശ്രീചക്രത്തില്‍ കുടികൊള്ളുന്നു എന്നാണ് വിശ്വാസം.

മധ്യത്തിലുള്ള ബിന്ദുവിനെക്കൂടി ചക്രമായി പരിഗണിച്ചാല്‍ ഒമ്പതു ചക്രങ്ങള്‍ ശ്രീചക്രത്തിലുണ്ട്. ശ്രീചക്രമഹത്വവും അതിന്റെ ഫലശ്രുതിയും വെളിവാക്കുന്നവയാണ് ഈ ഒമ്പതു ചക്രങ്ങളും. ത്രൈലോക്യ മോഹനം, സര്‍വാശാപരിപൂരകം, സര്‍വസംക്ഷോഭണം, സര്‍വസൗഭാഗ്യദായകം, സര്‍വാര്‍ത്ഥസാധകം, സര്‍വരക്ഷാകരം, സര്‍വരോഗഹരം, സര്‍വസിദ്ധിപ്രദം, സര്‍വാനന്ദമയം എന്നിങ്ങനെയാണ് ചക്രങ്ങളുടെ പേരുകള്‍. ശ്രീചക്രത്തിന് പൂജ നടത്താന്‍ ഗുരുവിന്റെ ഉപദേശം ആവശ്യമാണ്. എന്നാല്‍ വീട്ടില്‍ വച്ച് ശ്രീചക്രത്തെ ആരാധിക്കാം. ലളിതാ സഹസ്രനാമാവലികള്‍ ഭക്തിപൂര്‍വ്വം ജപിച്ച് ചുവന്ന സുഗന്ധപുഷ്പങ്ങള്‍ കൊണ്ടോ കുങ്കുമം കൊണ്ടോ ശ്രീചക്രത്തില്‍ അര്‍ച്ചന നടത്തുന്നത് ഉത്തമമാണ്. വിധിപ്രകാരം കൃത്യമായി തയ്യാറാക്കിയ ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍ സകല ഐശ്വര്യങ്ങളും സിദ്ധിക്കും. ചെമ്പ്, വെള്ളി, സ്വര്‍ണ്ണം തുടങ്ങിയ തകിടുകളിലാണ് ശ്രീചക്രം തയ്യാറാക്കുക. സ്വര്‍ണത്തകിടില്‍ എഴുതുന്ന യന്ത്രത്തിന് കൂടുതല്‍ വൈശിഷ്ട്യമുണ്ടെന്നാണ് വിശ്വാസം. ഏറെക്കാലം അതിന്റെ ശക്തി നിലനില്‍ക്കുമെന്നാണ് പറയപ്പെടുന്നത്. ത്രിമാനരൂപത്തില്‍ മേരുവിന്റെ ആകൃതിയിലും ശ്രീചക്രം നിര്‍മിക്കാറുണ്ട്. പഞ്ചലോഹത്തിലാണ് സാധാരണ ഇതു നിര്‍മ്മിക്കുന്നത്.

ശംഖിന്റെ പവിത്രത

ഹൈന്ദവസങ്കല്പങ്ങളില്‍ ശംഖിന് പ്രത്യേക വിശുദ്ധിയും സ്ഥാനവും കല്പിക്കപ്പെടുന്നുണ്ട്. ശംഖനാദം പ്രണവ നാദം തന്നെയാണ്. വിഷ്ണുഭഗവാന്റെ കൈയിലെ പാഞ്ചജന്യം എന്ന ശംഖ് വിഖ്യാതമാണ്. ശംഖനാദം ഉയരുന്നിടത്തെല്ലാം മഹാലക്ഷ്മി കുടികൊള്ളുന്നുവെന്നും ശംഖിലെ തീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്താല്‍ പുണ്യതീര്‍ത്ഥങ്ങളിലെല്ലാം സ്‌നാനം ചെയ്തതിന്റെ ഫലം ലഭിക്കുന്നുവെന്നും ബ്രഹ്മവൈവര്‍ത്ത പുരാണത്തില്‍ പറഞ്ഞിരിക്കുന്നു. ശംഖ് മഹാവിഷ്ണുവിന്റെ നിവാസസ്ഥാനമായതിനാല്‍ ശംഖ് ഇരിക്കുന്നിടത്ത് മഹാലക്ഷ്മിയുടെ സാന്നിധ്യം സദാ ഉണ്ടായിരിക്കും. ദേവി എല്ലാ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഇടംപിരി, വലംപിരി എന്നിങ്ങനെ ശംഖ് രണ്ടു വിധത്തിലുണ്ട്. ക്ഷേത്രങ്ങളില്‍ ശംഖനാദം മുഴക്കാനും മറ്റും ഉപയോഗിക്കുന്നത് ഇടംപിരി ശംഖാണ്. അത്യപൂര്‍വ്വവും അതിവിശിഷ്ടവുമാണ് വലംപിരിശംഖ്. അമൂല്യമായൊരു രത്‌നത്തിനു സമാനമായാണ് വലംപിരിശംഖിനെ കാണുന്നത്. ഇതു കൈവശം വച്ചാല്‍ ധനം, കീര്‍ത്തി, ദീര്‍ഘായുസ്സ് തുടങ്ങിയവ കൈവരുമെന്നാണ് വിശ്വാസം. വലിപ്പം, തേജസ്സ്, വെണ്മ എന്നിവ കൂടുംതോറും വലംപിരിശംഖ് പ്രദാനം ചെയ്യുന്ന സദ്ഫലശേഷി വര്‍ദ്ധിക്കുന്നു. ഇത്തരത്തില്‍ ഉത്തമമായ ശംഖില്‍ എന്തെ ങ്കിലും കളങ്കം ഉണ്ടെങ്കില്‍ത്തന്നെ അത് സ്വര്‍ണ്ണംകെട്ടി സൂക്ഷിക്കുന്നതി . ലൂടെ പരിഹരിക്കപ്പെടുന്നു. ഗൃഹത്തിലെ പൂജാമുറിയില്‍ വലംപിരിശംഖ് സൂക്ഷിക്കുകയും നിത്യേന ദര്‍ശിച്ചു വണങ്ങുകയും ചെയ്യുന്നത് ഉത്തമം. ഏകാദശി തുടങ്ങിയ ശുഭദിനങ്ങളില്‍ പാല്‍, തീര്‍ത്ഥജലം തുടങ്ങിയവ കൊണ്ട് വലംപിരിശംഖിനെ അഭിഷേകം ചെയ്യുന്നതും ഐശ്വര്യപ്രദമാണ്.

 

Tags: HinduismPrayerMahalakshmiLalithambikaSreechakra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Kerala

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി

Article

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

Samskriti

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.