കമലാബാലന് വരട്ടടിമീത്തല്
ചാലിക്കര
നമ്മള് പിറന്നൊരു മലയാളം
നമ്മള് വളര്‍ന്നൊരു മലയാളം
മാതൃഭാഷയാം മലയാളം
നമ്മള് പഠിച്ചതും മലയാളം
മറക്കരുതാരും മലയാളം
മനസ്സിന്റെ താളമാം മലയാളം
അമ്മ പറഞ്ഞതും മലയാളം
അമ്മിഞ്ഞ തന്നതും മലയാളം
ആദ്യാക്ഷരവും മലയാളം
ജീവാമൃതമാം മലയാളം
പാണന്റെ തുടിയിലും മലയാളം
നാവേറ് പാട്ടിലും മലയാളം
പുഞ്ച വയലിലും ഞാറു നടുമ്പോഴും
പെണ്ണുങ്ങള് പാടുന്നു മലയാളം
മലയാളി മങ്കമാര്‍ ഒത്തുകൂടി
കൈകൊട്ടിപ്പാടുന്നു മലയാളം
പൂജകള്‍ ചൊല്ലുന്നു മലയാളം
കുര്‍ബാന ചൊല്ലുന്നു മലയാളം
വാങ്കു വിളിക്കുന്നു മലയാളം
ആരും മറക്കാത്ത മലയാളം
ആരും മറക്കല്ലെ മലയാളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: