ഗുവാഹത്തി: കാലാവസ്ഥാ വ്യതിയാനം പോലുള്ള പ്രാദേശികവും ആഗോളവുമായ വെല്ലുവിളികളെ നേരിടാൻ യുവാക്കൾ തങ്ങളുടെ അറിവും നൈപുണ്യവും ഉപയോഗിക്കണമെന്ന് അസം ഗവർണർ ഗുലാബ് ചന്ദ് കതാരിയ ആഹ്വാനം ചെയ്തു. ഞായറാഴ്ച ദിബ്രുഗഡ് സർവകലാശാലയുടെ ബിരുദദാനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താഴ്ന്ന പദവിയിലുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ഉയർത്തുന്നതിനും യുവാക്കളോട് പ്രവർത്തിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. ആഗോള വെല്ലുവിളികൾ പരിഹരിക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ച് ആഗോള തലത്തിൽ രാജ്യത്തിന് പുതിയ ഐഡൻ്റിറ്റി ലഭിക്കുന്ന സമയത്താണ് നിങ്ങൾ പ്രായോഗിക രംഗത്തേക്ക് കടന്നുവരുന്നതെന്ന് കതാരിയ പറഞ്ഞു.
നിങ്ങളുടെ കഴിവുകൾ രാജ്യത്തിന്റെ വികസന കാഴ്ചപ്പാടുകൾക്ക് ഒരു പുതു ദിശാബോധം നൽകാൻ സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: