ന്യൂദൽഹി: സസ്‌പെൻഷനിലായ തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ ഒമ്പത് അടുത്ത സഹായികൾക്കും കൂട്ടാളികൾക്കും തിങ്കളാഴ്ച ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ സിബിഐ സമൻസ് അയച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഈ ഒമ്പത് വ്യക്തികൾ ജനുവരി 5 ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണത്തിന്റെ ഭാഗമായിരുന്നു.
പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിലുള്ള ഷെയ്ഖിന്റെ സ്ഥാപനം റെയ്ഡ് ചെയ്യാൻ പോയപ്പോൾ ഇഡി സംഘത്തെ ലക്ഷ്യമിടാൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചത് ഇവരാണെന്ന് ഏജൻസി സംശയിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇവർക്ക് സിബിഐ സമൻസ് അയച്ചത്.
ആക്രമണത്തിൽ പങ്കുള്ള ഷെയ്ഖ് മാർച്ച് 14 വരെ സിബിഐയുടെ കസ്റ്റഡിയിലാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: