ന്യൂദല്‍ഹി: ഉല്‍പ്പാദനബന്ധിത ആനുകൂല്യപദ്ധതികളും കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി, ഡിപിഐഐടി, വാണിജ്യം, ധനകാര്യം എന്നീ മന്ത്രാലയങ്ങളും നിതി ആയോഗ്, പ്രധാനമന്ത്രിയുടെ ഓഫീസ് തുടങ്ങിയവയും മൊബൈല്‍ നിര്‍മാണ വ്യവസായവും തമ്മിലുള്ള യോജിച്ച പ്രവര്‍ത്തനത്തിലൂടെയാണ് ഉല്പാദനം, കയറ്റുമതി, സ്വയംപര്യാപ്തത എന്നിവയില്‍ ഈ ഉയര്‍ന്ന വളര്‍ച്ച കൈവരിച്ചത്.
2014ല്‍ വെറും രണ്ട് മൊബൈല്‍ ഫോണ്‍ നിര്‍മാണ ഫാക്ടറികളാണ് ഉണ്ടായിരുന്നത്. മൊബൈല്‍ ഹാന്‍ഡ്സെറ്റുകളുടെ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി മോദി സര്‍ക്കാര്‍ ഘട്ടം ഘട്ടമായുള്ള നിര്‍മാണ പരിപാടി (പിഎംപി) 2017 മേയ് മാസത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ശക്തമായ ഒരു തദ്ദേശീയ മൊബൈല്‍ ഉല്പാദന പരിസ്ഥിതി കെട്ടിപ്പടുക്കുന്നതിനും വന്‍തോതിലുള്ള നിര്‍മാണത്തിനും സഹായകമായത്.
ഉല്‍പ്പാദന ബന്ധിത ആനുകൂല്യ പ്രാത്സാഹന പരിപാടിയും (പിഎല്‍ഐ)രാജ്യത്തെ ഇലക്ട്രോണിക്സ് നിര്‍മാണത്തിനുള്ള ഒരു മത്സര കേന്ദ്രമാക്കി മാറ്റുന്നതിലേക്ക് നയിച്ചു. യോഗ്യരായവര്‍ക്ക് നിശ്ചിത കാലയളവിലേക്ക് വര്‍ധിച്ച വില്പന മൂല്യത്തിന്റെ മൂന്നു ശതമാനം മുതല്‍ അഞ്ചു ശതമാനം വരെ ആനുകൂല്യ പ്രോത്സാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. പിഎല്‍ഐ പദ്ധതി ഫോക്സ്കോണ്‍, പെഗാട്രോണ്‍, റൈസിങ് സ്റ്റാര്‍, വിസ്ട്രോണ്‍ എന്നിവയുള്‍പ്പെടെ പ്രമുഖ ആഗോള കരാര്‍ നിര്‍മാതാക്കളെ ആകര്‍ഷിക്കുകയും രാജ്യത്ത് അവരുടെ ഉല്‍പ്പാദന അടിത്തറ സ്ഥാപിക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരായ സാംസങിന്റെ ഫാക്ടറി നോയിഡയിലുണ്ട്. സ്മാര്‍ട്ട്ഫോണുകളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് ആപ്പിളും സാംസങ്ങും നിര്‍ണായക പങ്ക് വഹിച്ചു. ബ്രിട്ടണ്, നെതര്‍ലാന്‍ഡ്സ്, ഓസ്ട്രേലിയ, ഇറ്റലി എന്നിവയ്ക്ക് പുറമെ മദ്ധ്യപൂര്‍വ്വേഷ്യ, വടക്കന്‍ ആഫ്രിക്ക, ദക്ഷിണ അമേരിക്കന്‍ വിപണികള്‍ എന്നിവിടങ്ങളിലേക്കും വലിയ അളവില്‍ മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: