Categories: KeralaThrissur

ആനക്കയത്ത് സ്വകാര്യ ബസിനു നേരെ കാട്ടാന പാഞ്ഞടുത്തു

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആനയെ തുരത്തുകയായിരുന്നു.

Published by

തൃശൂര്‍ : അതിരപ്പിള്ളി ആനക്കയത്ത് സ്വകാര്യ ബസിനു നേരെ കാട്ടാന പാഞ്ഞടുത്തു. അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിനു നേരെയാണ് ആന പാഞ്ഞടുത്തത്.

ഉച്ചയോടെയായിരുന്നു സംഭവമുണ്ടായത്.കാടിനുള്ളില്‍ മറഞ്ഞിരുന്ന കാട്ടാന ബസ് കടന്നുവന്നപ്പോള്‍ റോഡിലേക്കെത്തുകയായിരുന്നു.ആന 15 മിനിറ്റോളം റോഡില്‍ തന്നെ നിലയുറപ്പിച്ചു.

പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആനയെ തുരത്തുകയായിരുന്നു. ആനയ്‌ക്ക് മദപ്പാടുണ്ടെന്ന് സംശയിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രദേശവാസികളും ഇതുവഴി പോകുന്ന യാത്രക്കാരും ജാഗ്രത പാലിക്കണമെന്നു വനംവകുപ്പ് നിര്‍ദേശം നല്‍കി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by