തിരുവനന്തപുരം: സിദ്ധാര്‍ത്ഥ് കൊല കേസില്‍ എല്ലാ വിധ തെളിവുകളും കേരള പോലീസ് നശിപ്പിച്ച ശേഷമാണ് അന്വേഷണം സി.ബി ഐയ്ക്ക് വിട്ടതെന്ന് ചെറിയാന് ഫിലിപ്പ്
പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ നിരവധി പ്രതികള്‍ ഉണ്ടെന്ന് മനസ്സിലാക്കാം. പ്രതികളില്‍ പലരും പോലീസിന്റെ കണ്മുമ്പില് ഉണ്ടായിരുന്നിട്ടും അവരെ രണ്ടാഴ്ചയ്ക്കുള്ളില്‍ പിടികൂടിയില്ല. ചില അറസ്റ്റുകള്‍ പ്രഹസനം മാത്രമായിരുന്നു. ദൃക്സാക്ഷികളെ ചോദ്യം ചെയ്തിട്ടില്ല. പലരെയും മൊഴി കൊടുക്കാതിരിക്കാന്‍ എസ്.എഫ്.ഐ ക്കാരും പാര്‍ട്ടിക്കാരും ഭീഷണിപ്പെടുത്തിയിരുന്നു. സി.ബി.ഐ. എവിടെ വലവിരിച്ചാലും കെട്ടിതൂക്കിയ കയര്‍ മാത്രമേ തെളിവായി ലഭിക്കുകയുള്ളു.
തെരഞ്ഞെടുപ്പിനു മുമ്പ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയോ സി.പി.എം നേതാക്കളോ സിദ്ധാര്‍ത്ഥിന്റെ വീട്ടിലെത്തി മാതാപിതാക്കളെ കാണാതിരുന്നത് മനുഷ്യത്വരാഹിത്യമാണ്.ചെറിയാന് ഫിലിപ്പ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: