കൊല്‍ക്കത്ത: മുന്‍ ക്രിക്കറ്റ് താരമായ യൂസഫ് പഠാന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ബംഗാളിലെ ബെഹ്റാംപൂര്‍ മണ്ഡലത്തിലാണ് യൂസഫ് മത്സരിക്കുക. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അധീര്‍ രഞ്ജന്‍ ചൗധരിക്കെതിരെയാണ് യൂസഫ് മത്സരിക്കുന്നത്. ് മണ്ഡലത്തിലെ സ്ഥാനാര്ത്ഥിയെക്കുറിച്ചുളള വിവരം കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ചൗധരിക്കാണ് കൂടുതല്‍ സാദ്ധ്യത. കഴിഞ്ഞ അഞ്ച് തവണയും ബെഹ്റാംപൂരിലെ പ്രതിനിധീകരിച്ച് മത്സരിച്ച നേതാവാണ് ചൗധരി ലോസഭയിലെ പ്രതിപക്ഷനേതാവാണ്
കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രണ്ടില്‍ നടന്ന പരിപാടിയില്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് യൂസഫിന്റെ സ്ഥാനാര്‍ത്ഥിത്വം തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.മധ്യപ്രദേശ് സ്വദേശിയാണ് പഠാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: