പെരുങ്കടവിള: ഗുരുദേവന് സനാതന ധര്‍മ്മ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഋഷിവര്യനാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. കേരള നവോത്ഥാനത്തിന് ഗുരുദേവന് തുടക്കം കുറിച്ച ഇടമാണ് അരുവിപ്പുറം.
അരുവിപ്പുറത്ത് ഓരോ ശിവരാത്രിയും ജീവിതത്തില്‍ പുതിയൊരുണര്വിന് കാരണമാകുന്നു. ഭാരതീയ ദര്‍ശനത്തിന്റെയും സനാതന ധര്‍മ്മത്തിന്റെയും അന്തസത്തയ്ക്ക് നിരക്കാത്ത തരത്തില്‍ സമൂഹം പ്രവര്‍ത്തിച്ചപ്പോള്‍ അവരെ നേര്‍വഴിയിലേക്ക് നയിക്കാന്‍ കൈക്കൊണ്ട ധീരമായ തീരുമാനമാണ് അരുവിപ്പുറം ശിവപ്രതിഷ്ഠ.
ശ്രീനാരായണ ഗുരുദേവന് ഏറ്റവും ആത്മബന്ധം ശിവഭഗവാനോടാണെന്ന് കരുതണം. അതുകൊണ്ടാവണം അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്താന്‍ ശിവരാത്രി ദിനം തന്നെ തെരഞ്ഞെടുത്തത്. വര്‍ക്കലയിലും അദ്ദേഹം നടത്തിയത് ശിവപ്രതിഷ്ഠയാണ്. അതുകൊണ്ടാണ് ശിവഗിരി എന്നറിയപ്പെടുന്നത്.
54 ക്ഷേത്രങ്ങളില്‍ നേരിട്ടും 26 ക്ഷേത്രങ്ങളില്‍ നിര്‍ദ്ദേശപ്രകാരവും അദ്ദേഹം നടത്തിയ പ്രതിഷ്ഠകളില്‍ ഏറെയും ശിവ പ്രതിഷ്ഠയാണ്. അദ്ദേഹത്തിന്റെ സ്തോത്ര കൃതികള്‍ ഏറെയും ശിവ കേന്ദ്രീകൃതമാണ്, ഇവയില്‍ നിന്നെല്ലാം ഹൈന്ദവ നവോത്ഥാനം ആയിരുന്നു നാരായണ ഗുരുവിന്റെ ഉദ്ദേശം എന്ന് വ്യക്തമാണ്. ഹിന്ദു നവോത്ഥാനം നാടിന് ഉണര്‍വ് നല്‍കുമെന്ന് ഗുരുദേവന് വിശ്വസിച്ചിരുന്നു. സനാതന പാരമ്പര്യത്തിന്റെ മഹത്വം മനസ്സിലാക്കി കൊണ്ടാണ് ഗുരുദേവന് ‘പല മത സാരവുമേകം’ എന്നു പറഞ്ഞത്.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നത് സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാനമാണ്. ഗുരുദേവന് ശങ്കരന്റെ അദൈ്വതത്തെയാണ് പിന്തുടരുന്നത് എന്ന് വ്യക്തമാക്കി. സനാതന ധര്‍മ്മം എന്നാല്‍ ഹിന്ദുത്വം എന്ന് വിശദമാക്കുകയും, ഹിന്ദു ദേവീ ദേവന്മാരെ പ്രകീര്‍ത്തിക്കുന്ന സ്തുതികളും പ്രാര്‍ത്ഥനകളും അദ്ദേഹം എഴുതുകയും ചെയ്തു. ഗുരുദേവദര്‍ശനം സമാധാനത്തിന്റെയും മാനവികതയുടെയും ദര്‍ശനമാണ്. ആ മാനവികതയുടെ ദര്‍ശനം തന്നെയാണ് വസുദൈവ കുടുംബകം എന്നത്.
അതാണ് ഇന്ന് ലോകത്തിന് ശാന്തിയും സമാധാനവും നല്കാന് കഴിയുന്ന ഏക ദര്‍ശനം എന്ന് ലോകം അംഗീകരിച്ചിരിക്കുന്നു. ഇന്ത്യയ്ക്ക് ജി ട്വന്റി രാഷ്ട്രങ്ങളുടെ അധ്യക്ഷ പദവി അലങ്കരിക്കുവാനുള്ള അവസരം ലഭിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച മുദ്രാവാക്യമാണ് വസുദൈവ കുടുംബകം എന്നത്, അത് ലോകരാഷ്ട്രങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സ്വാമി വിശാലാനന്ദ അധ്യക്ഷത വഹിച്ചു. ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാലന്, ആന്‍സലന്‍ എംഎല്‍എ, സ്വാമി സാന്ദ്രാനന്ദ, സ്വാമി ശിവനാരായണതീര്‍ത്ഥ തുടങ്ങിയവര്‍ സംസാരിച്ചു. ആവണി ശ്രീകണ്ഠന്,
പ്രതികരിക്കാൻ ഇവിടെ എഴുതുക: