അമൃതസർ: 1984-ലെ ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്‌ക്കായി സ്ഥാപിച്ച ‘ഷഹീദി ഗാലറി’ ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. സിഖ് തീവ്രവാദിയായ ജർണയിൽ സിംഗ് ഭിന്ദ്രൻവാലയുടെ മകൻ ഭായ് ഇഷാർ സിംഗ് പരിപാടിയിൽ പങ്കെടുത്തു.
ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) ഗാലറി സ്ഥാപിക്കാനുള്ള ചുമതല സിഖ് സെമിനാരി ദാംദാമി തക്‌സലിന്റെ തലവൻ ബാബ ഹർനാം സിംഗ് ഖൽസയെ ഏൽപ്പിച്ചിരുന്നു. ഇതാണ് ഇപ്പോൾ യാഥാർത്ഥ്യമായത്.
അകാൽ തഖ്തിന്റെ തകർന്ന കെട്ടിടത്തിന്റെ മാതൃകയും ഓപ്പറേഷൻ ബ്ലൂസ്റ്റാറിനിടെ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും ഗാലറിയിൽ സ്ഥാപിച്ചു. തീവ്രവാദിയായിരുന്ന ഭിന്ദ്രൻവാലയുടെ ചിത്രവും ഗാലറിയിൽ സ്ഥാപിച്ചിട്ടുണ്ട്. 1984 ജൂണിൽ സുവർണ്ണ ക്ഷേത്രത്തിൽ നിന്ന് സായുധരായ തീവ്രവാദികളെ തുരത്താൻ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ ബ്ലൂസ്റ്റാർ.
ഉദ്ഘാടന വേളയിൽ, അകൽ തഖ്ത് ജാഥേദാർ ഗിയാനി രഘ്ബീർ സിംഗ്, എസ്‌ജിപിസി പ്രസിഡൻ്റ് ഹർജീന്ദർ സിംഗ് ധാമി, തഖ്ത് കെസ്ഗഢ് സാഹിബ് ജാഥേദാർ ഗ്യാനി സുൽത്താൻ സിംഗ്, തഖ്ത് ദംദാമ സാഹിബ് ജാഥേദാർ ഗിയാനി ഹർപ്രീത് സിംഗ്, ദംദാമി തക്‌സൽ മേധാവി ബാബ ഹർനാം സിംഗ് ഖൽസ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: