ജൊഹാനസ്ബർഗ്: ഭാരതീയ സംരംഭകരെ ലോകത്തിലെ ഏറ്റവും മികച്ചവരിൽ ഒരാളായി അഭിനന്ദിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കയിലെ ആഗോള ടെക്‌നോളജി ഇൻവെസ്റ്റ്‌മെൻ്റ് ഗ്രൂപ്പായ നാസ്‌പേഴ്‌സ് സിഇഒ ഫുതി മഹാനെലെ. ജൊഹാനസ്ബർഗിൽ വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരി ക്കുകയായിരുന്നു അവർ.
ഭാരതവും ദക്ഷിണാഫ്രിക്കയും ഡിജിറ്റൽ പരിവർത്തനത്തിൽ മുൻപന്തിയിലാണ്. സാങ്കേതികവിദ്യയുടെ ശക്തി സംയുക്തമായി ഇരു രാജ്യങ്ങളും പ്രയോജനപ്പെടുത്തുന്നുവെന്നും അവർ പറഞ്ഞു. ഭാരതത്തിൽ വൻ നിക്ഷേപമുള്ള ആഗോള ടെക്‌നോളജി ഇൻവെസ്റ്റ്‌മെൻ്റ് ഗ്രൂപ്പാണ് നാസ്‌പേഴ്‌സ്.
അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ വിവിധ മേഖലകളിലുള്ള പത്ത് വനിതകൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടി ഇന്ത്യൻ കോൺസുലേറ്റ് ജനറലും ഇന്ത്യ ബിസിനസ് ഫോറവും ഇന്ത്യൻ നയതന്ത്രജ്ഞരുടെയും ജോലി ചെയ്യുന്ന പ്രവാസികളുടെയും പങ്കാളികളുടെ സംഘടനയായ ജോഹന്നാസ്ബർഗ് ഇന്ത്യൻ വിമൻസ് അസോസിയേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ദക്ഷിണാഫ്രിക്കയിൽ ചാരിറ്റി പ്രോജക്ടുകളിൽ ഏർപ്പെടുന്ന വലിയ ഒരു പ്രസ്ഥാനം കൂടിയാണ് ജോഹന്നാസ്ബർഗ് ഇന്ത്യൻ വിമൻസ് അസോസിയേഷൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: