ലോക്സഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ബൈജുകലാശാല മത്സരിക്കും. നന്നേ ചെറുപ്പം മുതല്‍ പൊതുപ്രവര്‍ത്തന രംഗത്ത് എത്തി കഴിവു തെളിയിച്ച രാഷ്ട്രീയ നേതാവാണ്. താമരക്കുളം ഗ്രാമപഞ്ചായത്തിലെ പാവപ്പെട്ട കര്‍ഷക കുടുംബത്തില്‍ രാജന് – തങ്കമ്മ ദമ്പതികളുടെ മകനായി ജനിച്ച ബൈജു കലാശാല (52). ചുനക്കര കോട്ടമുക്ക് എന്‍എസ്എസ് യുപി സ്കൂള്‍, ചാവടി പിഎന്‍പിഎം എല്‍പിഎസ്, ചത്തിയറ ഹൈസ്കൂള്‍, കായംകുളം എം എസ്എം കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം നേടി.
1995-2000 വര്‍ഷം താമരക്കുളം ഗ്രാമപഞ്ചായത്ത് മെമ്പര്‍, 2000-2005 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, 2005-2010 ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, ഏഴു വര്‍ഷം കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, 2016ല്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍ നിന്നും മത്സരിച്ചു.
ഭാര്യ: രജനി. മക്കള്‍: ഗൗരി, ഗൗതമി. എന്‍ഡിഎയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ ബൈജുകലാശാല മത്സരിക്കുന്നത് മുന്നണിയുടെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. മണ്ഡലത്തില്‍ എമ്പാടും സൗഹൃദങ്ങളും, ബന്ധങ്ങളുമുള്ളത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് മുതല്‍ക്കൂട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: