ന്യൂദല്‍ഹി : ആന്ധ്ര പ്രദേശില്‍ ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ധാരണയിലെത്തി ബിജെപിയും തെലുങ്കുദേശം പാര്‍ട്ടിയും (ടിഡിപി) ജനസേന പാര്‍ട്ടിയും (ജെഎസ്പി). രണ്ട് ദിവസം നീണ്ട ചര്‍ച്ചകളിലാണ് ധാരണയായത്.
ടിഡിപി പ്രസിഡന്റ് എന്‍. ചന്ദ്രബാബു നായിഡുവും ജനസേന പാര്‍ട്ടി മേധാവി പവന് കല്യാണും ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടില്‍ നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് ധാരണയായത്. ധാരണ പ്രകാരം ടിഡിപി 17 ലോക്സഭാ സീറ്റുകളിലും 145 നിയമസഭാ സീറ്റുകളിലും മല്‍സരിക്കും. ജനസേന 24 നിയമസഭാ സീറ്റുകളിലും മൂന്ന് ലോക്സഭാ സീറ്റുകളിലും മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപിക്ക് 5 ലോക്സഭാ സീറ്റിലും ആറ് നിയമസഭാ സീറ്റിലും മത്സരിക്കും.
സഖ്യം യാഥാര്‍ഥ്യമായ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പുകളില്‍ വന്‍വിജയം നേടാനാകുമെന്നു ചന്ദ്രബാബു നായിഡു പറഞ്ഞു. ഈ മാസം 17ന് ഗുണ്ടൂരില്‍ ബിജെപി-ടിഡിപി സംയുക്ത മാര്‍ച്ച് നടത്തും.
2018ലാണ് ടിഡിപി എന്‍ഡിഎ വിട്ടത്. 2019ല്‍ എന്‍ഡിഎയിലേക്കു തിരികെയെത്താന്‍ നായിഡു ശ്രമിച്ചിരുന്നുവെങ്കിലും ബിജെപി നേതൃത്വം താത്പര്യം കാട്ടിയില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: