ന്യൂദല്‍ഹി: കര്‍ഷകരുടെ ക്ഷേമത്തിന് മോദിസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സമരം ചെയ്യുന്ന നേതാക്കള്‍ അത് മനസിലാക്കി പ്രതിഷേധം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍.
സര്‍ക്കാര്‍ എപ്പോഴും കര്‍ഷകര്‍ക്കൊപ്പമാണ്. അവരുടെ ക്ഷേമത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. ചില ആളുകളുടെ കുപ്രചാരണങ്ങളില്‍ കര്‍ഷകര്‍ വീഴരുത്. ഓരോ കര്‍ഷകന്റെയും ശോഭനമായ ഭാവിക്കായി ഞങ്ങള്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണ്, അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലും അര്ജുന് മുണ്ടയും നിത്യാനന്ദ് റായിയും സമരം നടത്തുന്ന കര്‍ഷക സംഘടനകളുമായി നാല് റൗണ്ട് ചര്‍ച്ചകള്‍ ഇതിനകം നടത്തി. കര്‍ഷക സമൂഹത്തിന്റെ നല്ല ഭാവിക്കായി സര്‍ക്കാരിന് എങ്ങനെ പ്രവര്ത്തിക്കാനാകുമെന്നതിനെറ്റി അവരുമായി സംസാരിച്ചുവെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു.
പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുമായി വീണ്ടും ചര്‍ച്ചകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, ആരുമായും സംസാരിക്കുന്നത് തുടര്‍ച്ചയായ പ്രക്രിയയാണെന്ന് അദ്ദേഹം പറഞ്ഞു. ‘സമരത്തിന് ഇറങ്ങും മുമ്പുതന്നെ കര്‍ഷക നേതാക്കളുമായി സര്‍ക്കാര്‍ സംസാരിക്കുന്നുണ്ടായിരുന്നു. അത് ഇനിയും തുടരും.
നാലാം റൗണ്ട് ചര്‍ച്ചയില്‍, അഞ്ച് വര്‍ഷത്തേക്ക് പയറുവര്‍ഗങ്ങള്‍, ചോളം, പരുത്തി വിളകള്‍ എന്നിവ സര്‍ക്കാര്‍ ഏജന്‍സികള്‍ മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) വാങ്ങാന്‍ കേന്ദ്ര മന്ത്രിമാരുടെ പാനല്‍ നിര്‍ദേശിച്ചു. എന്നാല്‍ നിര്‍ദേശം നേതാക്കള്‍ തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: