ന്യൂദല്‍ഹി: ശത്രുക്കളുടെ ദൃഷ്ടിയില് പോലും പെടാതെ ഉയര്‍ന്നു പറക്കാനും അവരുടെ കേന്ദ്രങ്ങള്‍ തച്ചുതകര്ക്കാനുംശേഷിയുള്ള അഞ്ചാം തലമുറയില്‍ പെട്ട യുദ്ധവിമാനങ്ങള്‍ ആഭ്യന്തരമായി നിര്‍മ്മിക്കാനുള്ള ബൃഹദ് പദ്ധതിക്ക് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അനുമതി നല്കി.
15,000 കോടിയുടെ പദ്ധതി ആത്മനിര്‍ഭര്‍ ഭാരത് പ്രകാരമാകും നിര്‍മ്മിക്കുക. ഡിആര്‍ഡിഒ, അഡ്വാന്‍സ്ഡ് മീഡിയം കോമ്പാറ്റ് എയര്‍ക്രാഫ്റ്റി(എഎംസിഎ) ന്റെ അഞ്ച് പ്രോട്ടോ ടൈപ്പുകളാകും ആദ്യം നിര്‍മ്മിക്കുക. ഇവയില്‍ ഏറ്റവും മികച്ചതായിരിക്കും സൈന്യത്തിനു വേണ്ടി ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മ്മിക്കുക. രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ ഈ സംരംഭവുമായി സഹകരിക്കും. അവരാകും ഘടകഭാഗങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നത്.
ഭാരം 25 ടണ്‍
എഎംസിഎയുടെ ഭാരം 25 ടണ്‍ ആയിരിക്കും. ഇരട്ട എന്‍ജിനാണ്. ആയുധങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം. 1500 കിലോ ഭാരം വിമാനത്തിനുള്ളില്‍ വഹിക്കാം. പുറത്ത് മിസൈലുകള്‍ അടക്കം 5500 കിലോ ഭാരമുള്ള യുദ്ധോപകരണങ്ങള്‍ വഹിക്കാം. ഇവയ്ക്കു പുറമേ 6500 കിലോ ഇന്ധനവും വഹിക്കാം. മൂന്നു വര്‍ഷം കൊണ്ട് പ്രോട്ടോ ടൈപ്പ് നിര്‍മ്മിക്കാം. നാലര വര്‍ഷം കൊണ്ട് ആദ്യ യുദ്ധവിമാനം പുറത്തിറക്കാം. നിര്‍മ്മാണത്തിനുള്ള നടപടികള്‍ എച്ച്എഎല്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
രണ്ടു ഘട്ടങ്ങളിലായിട്ടാണ് പ്രോട്രോ ടൈപ്പ് നിര്‍മ്മാണം പുരോഗമിക്കുന്നത്. എംകെ വണ്‍( മാര്‍ക് വണ്‍) ജനറല്‍ ഇലക്ട്രിക്കിന്റെ എഫ്414 എന്ജിന് ഘടിപ്പിക്കുന്നത്. മാര്‍ക് രണ്ട് കൂടുതല്‍ കരുത്തുള്ള ഫ്രാന്‍സിലെ സരണ്‍ കമ്പനിയുടെ എന്ജിന്. മാര്‍ക് 2 വികസിപ്പിക്കാന്‍ 9000 കോടിയാണ് ചെലവിടുക. 120 സ്റ്റെല്‍ത്ത് യുദ്ധ വിമാനങ്ങള്‍ നിര്‍മ്മിക്കുകയാണ് പദ്ധതി.
തേജസിന്റെ കരുത്ത്
ഭാരതം സ്വന്തമായി വികസിപ്പിച്ച് നിര്‍മ്മിച്ച ലോകത്തേറ്റവും ഭാരം കുറഞ്ഞ യുദ്ധവിമാനമായ തേജസ് വലിയ തോതില്‍ നിര്‍മ്മിച്ച് സൈന്യത്തില്‍ ചേര്‍ത്തുവരികയാണ്. ഇതിനകം 35 എണ്ണം ബെംഗളൂരുവിലെ എച്ച് എഎല്‍ പ്ലാന്റില്‍ നിര്‍മ്മിച്ച് സൈന്യത്തിന് കൈമാറി. തേജസില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് അഞ്ചാം തലമുറ യുദ്ധവിമാനം ഭാരതം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: