കൊല്‍ക്കത്ത: സല്‍തോറയിലെ ചെറ്റക്കുടിലില്‍ നിന്ന് ബംഗാള്‍ നിയമസഭയിലേക്ക് നടന്നുകയറിയ ചന്ദന ബൗരി എന്ന വീട്ടമ്മയാണ് തനിക്ക് ആവേശമെന്ന് ബോള്‍പൂരില്‍ താമര വിരിയിക്കാന്‍ കച്ചകെട്ടുന്ന പിയ സാഹയുടെ പ്രഖ്യാപനം. ബംഗാളില്‍ ബിജെപിയുടെ ആദ്യസ്ഥാനാര്‍ത്ഥി പട്ടികയിലാണ് പിയ എന്ന വീട്ടമ്മയുടെ പേര് ഇടം പിടിച്ചത്. ബോള്‍പൂരിന്റെ ചന്ദനയാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് പിയ പറയുന്നു.
രാഷ്‌ട്രീയം വശമുള്ള കലയല്ല. 2014ന് ശേഷമാണ് പിയ രാഷ്‌ട്രീയത്തെ ഗൗരവമായി കാണുന്നത്. ബോള്‍പൂരിലെ ചെറുകിട കച്ചവടക്കാരനായ മോണ്ടു ചൗധരിയുടെ ഭാര്യ. സംസ്‌കൃതത്തില്‍ ബിരുദം. നന്നായി പാചകം ചെയ്യും. യോഗ പഠിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത ആരാധിക. ക്രിക്കറ്റില്‍ വിരാട് കോഹ്ലിയുടെ ഫാന്‍ ഗേള്‍….
പിയയുടെ വഴിയില്‍ രാഷ്‌ട്രീയം കടന്നുവരുന്നത് 2014ല്‍ നരേന്ദ്രമോദിയെ പുകഴ്‌ത്തി ചിലത് സോഷ്യല്‍മീഡിയയില്‍ എഴുതിയതിന് ശേഷമാണ്. അന്ന് അദ്ദേഹം പ്രധാനമന്ത്രിയായിരുന്നില്ല. ആ പോസ്റ്റിന് ശേഷം പിയയ്‌ക്കെതിരെ കടുത്ത ആക്രമണമുണ്ടായി. ഭര്‍ത്താവിന്റെ കച്ചവടം അടച്ചുപൂട്ടേണ്ടിവന്നു. എന്നാല്‍ തോറ്റ് പിന്മാറാന്‍ പിയ തയാറായില്ല. സമൂഹമാധ്യമത്തില്‍ നിന്ന് അവള്‍ സമൂഹത്തിലേക്കിറങ്ങി. നാടിനോട് സംസാരിച്ചു. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കൊടി പിടിച്ചു. ചന്ദന ബൗരിയെപ്പോലെ തൃണമൂല്‍ ഗുണ്ടകള്‍ക്കെതിരെ പടപൊരുതിയ വീട്ടമ്മമാരെ എംഎല്‍എയാക്കിയ പാര്‍ട്ടിയാണിത്.
2015ല്‍ ബിജെപിക്ക് വേണ്ടി സൈത്യ മുനിസിപ്പല്‍ അസംബ്ലിയില്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്താണ് പിയ തന്നെ എതിര്‍ത്തവരോട് പകരം ചോദിച്ചത്. ബോള്‍പൂരില്‍ പിയയുടെ പേര് കേട്ടവര്‍ ആദ്യം മനസിലാക്കിയത് പ്രിയ എന്നാണ്. രണ്ടും ഒന്നാണെന്ന് പിയ അവരോട് പറയുന്നു. ബോള്‍പൂരിന്റെ പ്രിയ….
പ്രതികരിക്കാൻ ഇവിടെ എഴുതുക: