ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ലോക്സഭയിലേക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുകയാണെന്നും പശ്ചിമ ബംഗാളില്‍ നിന്നും ഷമിയെ മത്സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നതായും റിപ്പോര്‍ട്ട്.
ബംഗാളിലെ ബാസിര്‍ഘട്ട് മണ്ഡലമാണ് മുഹമ്മദ് ഷമിക്കു വേണ്ടി ബിജെപി പരിഗണിക്കുന്നതെന്നാണ് സൂചന. ുഹമ്മദ് ഷമിയെ മത്സരിപ്പിക്കുന്നത് ബംഗാളിലെ ന്യൂനപക്ഷങ്ങള്‍ ശക്തമായ മണ്ഡലത്തില്‍ പാര്‍ട്ടിക്ക് മികച്ച മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. നിലവില്‍ ശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമത്തിലാണ് താരം.
മുഹമ്മദ് ഷമി വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രധാനമന്ത്രി നേരത്തെ ആശംസകള്‍ നേര്‍ന്നിരുന്നു. ലോകകപ്പ് ഫൈനലിലെ തോല്‍വിയെത്തുടര്‍ന്ന് പ്രധാനമന്ത്രിയുമായി ഇന്ത്യന്‍ താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍, നരേന്ദ്രമോദി മുഹമ്മദ് ഷമിയെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചത് വൈറലായിരുന്നു.
നിലവില്‍ രഞ്ജി ട്രോഫിയും ആഭ്യന്തര ക്രിക്കറ്റിലും ബംഗാളിന് വേണ്ടിയാണ് ഷമി കളിക്കുന്നത്. ഏകദിന ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 10.70 ശരാശരിയിലും 12.20 സ്െ്രെടക്ക് റേറ്റിലും 24 വിക്കറ്റ് വീഴ്ത്തി ടീമിനെ ഫൈനലിലെത്തിച്ചതില്‍ ഷമി നിര്‍ണായക പങ്കുവഹിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: