ധരംശാല : ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ വമ്പന്‍ സ്കോറിലേക്ക്.രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 473 റണ്‍സ് എന്ന നിലയിലാണ്.
ഇന്ത്യയ്ക്ക് ലീഡ് 255 റണ്‍സ് ലീഡുണ്ട് ഇപ്പോള്‍. കുല്‍ദീപും ബുമ്രയും ആണ് ക്രീസില്‍.
രോഹിത് ശര്‍മ 103 റണ്‍സ് നേടി പുറത്തായി. മൂന്ന് സിക്സും 13 ഫോറും അടങ്ങുന്നതാണ് രോഹിത് ശര്‍മയുടെ ഇന്നിംഗ്സ്. 110 റണ്‍സ് എടുത്താണ് ഗില്‍ പുറത്തായത്. ഗില്‍ 5 സിക്സും 12 ഫോറും അടിച്ചു കൂട്ടി.
പിന്നീട് അരങ്ങേറ്റക്കാരന്‍ ദേവ്ദത്ത് പടിക്കലും സര്‍ഫറാസ് ഖാനും മികച്ച രീതിയില്‍ ബാറ്റു ചെയ്തു. സര്‍ഫറാസ് ഖാന് 60 പന്തില്‍ നിന്ന് 56 റണ്‍സ് നേടി. ദേവ്ദത്ത് പടിക്കല്‍ 65 റണ്‍സ് എടുത്ത് പുറത്തായി.
ജഡേജ (15), ജുറെല്‍ (15), അശ്വിന് (0) എന്നിവര്‍ക്ക് വലിയ സ്കോര്‍ നേടാനായില്ല.ഇതിനു ശേഷം കുല്‍ദീപും ബുമ്രയും ചേര്‍ന്ന് ഇംഗ്ലീഷ് ബൗളിംഗിനെ ശക്തമായി നേരിട്ടു. ബുമ്ര 19 റണ്‍സുമായും കുല്‍ദീപ് 27 റണ്‍സുമായി ക്രീസില്‍ നില്ക്കുന്നു.ഒമ്പതാം വിക്കറ്റിന് ഇരുവരും ചേര്‍ന്ന് ഇതുവരെ 45 റണ്‍സ് നേടിക്കഴിഞ്ഞു.
ഇംഗ്ലണ്ടിനായി ഷൊഹഒബ് ബഷീര്‍ നാലും ഹാര്‍ട്ലി രണ്ടും വിക്കറ്റ് നേടി. സ്റ്റോക്സ്, ആന്ഡേഴ്സണ് എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഇംഗ്ലണ്ട് 218 റണ്‍സിനാണ് ഇന്നലെ ആദ്യ ഇന്നിംഗ്സില്‍ എല്ലാവരും പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: