ന്യൂദൽഹി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ബിജെപിയും ജനസേനയും പാർട്ടിയും തത്വത്തിൽ തീരുമാനമായി. അതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് മുതിർന്ന തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവും രാജ്യസഭാ എംപിയുമായ കെ. രവീന്ദ്ര കുമാർ അറിയിച്ചു.
ടിഡിപി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബിജെപി അധ്യക്ഷൻ ജെ. പി . നദ്ദയുമായും ചർച്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് തീരുമാനം. ലോക്‌സഭയ്‌ക്കും സംസ്ഥാന നിയമസഭയ്‌ക്കും വേണ്ടിയുള്ള സഖ്യത്തിന്റെ ലക്ഷ്യത്തിനായി പ്രാഥമിക ചർച്ചകൾ നടന്നതായി കുമാർ പിടിഐയോട് പറഞ്ഞു.
തത്വത്തിൽ ബിജെപിയും ടിഡിപിയും ജനസേനയും ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആന്ധ്രാപ്രദേശിൽ ഒരേസമയമാണ് വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: