തിരുവനന്തപുരം: കോണ്‍ഗ്രസ് അവഗണിച്ചതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് പത്മജാ വേണുഗോപാല്‍. കോണ്‍ഗ്രസില്‍ നിന്ന് ഇനിയും നേതാക്കള്‍ ബിജെപിയിലെത്തും. മൂന്ന് കൊല്ലം മുമ്പാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്നും പത്മജ പറഞ്ഞു.
ബി ജെ പി ആവശ്യപ്പെട്ടാല്‍ കെ മുരളീധരനെതിരെ പ്രചാരണത്തിനിറങ്ങും.പ്രവര്‍ത്തന സ്വാതന്ത്ര്യം മാത്രമേ ബി ജെ പിയോട് ആവശ്യപ്പെട്ടിട്ടുളളൂവെന്നും പത്മജ പറഞ്ഞു. പാര്‍ട്ടി വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കും മുന്നേ ഒരുപാട് തവണ കെസി വേണുഗോപാലിനെ വിളിച്ചു. എന്നാല്‍ ഫോണ്‍ എടുക്കാന്‍ അദ്ദേഹം തയാറായില്ല.
സീറ്റ് വാഗ്ദാനമൊന്നും ബിജെപി നല്‍കിയിട്ടില്ല.കോണ്‍ഗ്രസിലേക്ക് ഇനിയൊരു തിരിച്ച് പോക്കില്ല.ഒരുപാട് പ്രശ്നങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും നേരിട്ടു. ആരും സഹായിച്ചില്ല. കെപിസിസി പ്രസിഡന്റിന് മുന്നില്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും പത്മജ പറഞ്ഞു.
കോണ്‍ഗ്രസ് സ്ത്രീകളെ അംഗീകരിക്കില്ല. സ്ത്രീകളുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ നേതാക്കള്‍ക്ക് പുച്ഛമാണെന്നും പത്മജ പറഞ്ഞു.
തെരഞ്ഞെടുപ്പിന് വേണ്ടി പലരില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങിയെന്നും പത്മജ ആരോപിച്ചു. പ്രിയങ്കയുടെ പരിപാടിക്കായി തന്റെ കയ്യില്‍ നിന്നും 50 ലക്ഷം ചോദിച്ചു. 22 ലക്ഷം നല്കി. അന്ന് പ്രിയങ്കക്കൊപ്പം വാഹനപര്യടനത്തില്‍ ഒപ്പം കയറട്ടേയെന്ന് ചോദിച്ചപ്പോള്‍ ഡിസിസി പ്രസിഡന്റ് ചൂടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: