തിരുവനന്തപുരം: പൂക്കോട് വെറ്റിറിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി. വെറ്റിറിനറി കോളജില്‍ എസ്എഫ്ഐക്കാരുടെ ക്രൂരപീഡനങ്ങള്‍ക്കിരയായാണ് സിദ്ധാര്ത്ഥന് മരിച്ചത്.
എന്നാല്‍ ശരിയായ രീതിയിലുള്ള അന്വേഷണമല്ല നടക്കുന്നത്. ഇപ്പോള്‍ പോലീസിന്റെ പിടിയിലായ എസ്എഫ്ഐക്കാര്‍ മാത്രമല്ല കുറ്റക്കാര്‍. അവര്‍ക്കു കൂട്ടുനിന്നവരും കുറ്റവാളികള രക്ഷിക്കാന്‍ സഹായിച്ചവരും നിയമത്തിനുമുന്നിലെത്തണം. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സത്യസന്ധമായ അന്വേഷണം അനിവാര്യമായതിനാല്‍ ഇക്കാര്യത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഇടപെടണമെന്ന് കമ്മീഷന് ചെയര്മാന് ജസ്റ്റിസ് അരുണ്‍കുമാര്‍ മിശ്രയ്ക്ക് നല്കിയാ പരാതിയില്‍ സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: