ഇടുക്കി: സിപിഎം സസ്പെന്ഷന് പിന്‍വലിച്ചില്ലെങ്കില്‍ ബിജെപിയിലേക്ക് ചേക്കേറുമെന്ന് സൂചന നല്കി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്. നിലവില്‍ പാര്‍ട്ടി വിടുന്ന വിഷയത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് എസ് രാജേന്ദ്രന് പ്രതികരിച്ചത്. അതേസമയം രാജേന്ദ്രന് പാര്‍ട്ടി വിടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു
നിയമസഭ തെരഞ്ഞെടുപ്പില്‍ എ രാജയ്ക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന ആരോപണമുന്നയിച്ചാണ് രാജേന്ദ്രനെ സിപിഎം സസ്പെന്‍ഡ് ചെയ്തത്. സസ്പെന്ഷന് കാലാവധി തീര്‍ന്നെങ്കിലും രാജേന്ദ്രനെ തിരിച്ചെടുത്തില്ല. ഇതോടെയാണ് അദ്ദേഹം കളം മാറുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ബിജെപി ദേശീയ- സംസ്ഥാന നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തിയെന്ന് രാജേന്ദ്രന് പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറിയെ ഈ വിവരം എകെജി സെന്ററിലെത്തി അറിയിച്ചിരുന്നുവെന്നും രാജേന്ദ്രന് പറഞ്ഞു. തന്നെ പുറത്ത് നിര്‍ത്തുന്നതിന് പിന്നില്‍ ചില സിപിഎം പ്രാദേശിക നേതാക്കളാണ്. സിപിഎം അകറ്റി നിര്‍ത്തിയാലും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്നും രാജേന്ദ്രന് വെളിപ്പെടുത്തി.
അതേസമയം, രാജേന്ദ്രന് ഇപ്പോഴും സഖാവാണെന്നായിരുന്നു സി പി എം ജില്ലാ സെക്രട്ടറി പ്രതികരിച്ചത്. അനുനയ നീക്കങ്ങല്‍ സിപിഎം നടത്തുന്നുണ്ട്. പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന് മുകളില്‍ സ്ഥാനം ലഭിച്ചാല്‍ മാത്രമേ വഴങ്ങു എന്നാണ് രാജേന്ദ്രന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: