Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പശ്ചിമ ബംഗാള്‍ ഗവര്‍ണറെ ഒപ്പം ചേര്‍ത്ത് പ്രധാനമന്ത്രി; നരേന്ദ്രമോദിയുടെ ബംഗാള്‍ സന്ദര്‍ശനം ചര്‍ച്ചയാക്കുന്നു

ഈ പര്യടനത്തില്‍ പ്രധാനമന്ത്രിയുടെ പ്രധാനപരിപാടികളിലൊന്ന് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്‌റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനലിന്റെ ഉദ്ഘാടനമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2024, 10:38 am IST
in India

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒരാഴ്ചയ്‌ക്കുള്ളില്‍ രണ്ടു ദിവസത്തെ തിരക്കിട്ട രണ്ടാം പര്യടനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങുമ്പോള്‍ കൊല്‍ക്കത്തയിലെ മാധ്യമങ്ങളില്‍ നിറയുന്നത് അനുയാത്രയിലും രാജ്ഭവനിലെ താമസത്തിനിടയിലും അദ്ദേഹവുമായി ഗവര്‍ണര്‍ ആനന്ദബോസ് നടത്തിയ കൂടിക്കാഴ്ചകളും ചര്‍ച്ചകളുമാണ്.

ഈ പര്യടനത്തില്‍ പ്രധാനമന്ത്രിയുടെ പ്രധാനപരിപാടികളിലൊന്ന് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്‌റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനലിന്റെ ഉദ്ഘാടനമാണ്. മലയാളിയായ ഗവര്‍ണര്‍ ആനന്ദബോസിനെ ഒപ്പം നിര്‍ത്തിയാണ് പ്രധാനമന്ത്രി ആ മഹത്കര്‍മം നിര്‍വഹിച്ചത്. എസ്എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെ 1.16 കിലോമീറ്റര്‍ പാതയും തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്‌റ്റേഷനുമാണ് മോദി രാജ്യത്തിന് സമര്‍പ്പിച്ചത്.

കൊല്‍ക്കത്ത മെട്രോയുടെ കിഴക്ക്പടിഞ്ഞാറ് ഇടനാഴിയിലെ 4,965 കോടി രൂപ ചെലവ് വരുന്ന ഹൗറ മൈതാനംഎസ്പ്ലനേഡ് സെക്ഷനിലെ ആദ്യത്തെ ഗതാഗത തുരങ്കം ഉദ്ഘാടനചടങ്ങിലും ശേഷം സ്‌കൂള്‍ കുട്ടികളുമായി എസ്പ്ലനേഡില്‍ നിന്ന് ഹൗറ മൈതാനത്തേക്ക് നടത്തിയ മെട്രോ സവാരിയിലും പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആനന്ദബോസ് അനുഗമിച്ചു. രാജ്ഭവനിലെ താമസത്തിനിടയിലും യാത്രയ്‌ക്കിടയിലും ബംഗാളിലെ സന്ദേശ്ഖാലിയടക്കമുള്ള പ്രശ്‌നങ്ങള്‍ക്കൊപ്പം കേരളത്തിലെ കാര്യങ്ങളും ചര്‍ച്ചാവിഷയമായതായി കൊല്‍ക്കത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തിലെ റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളും വന്യജീവി ആക്രമണം മൂലം മലയോരജനത അനുഭവിക്കുന്ന യാതനകളും ആനന്ദ ബോസ് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. രണ്ടുവിഷയങ്ങളിലും പ്രശ്‌നപരിഹാരത്തിനുള്ള സമഗ്രമായ കര്‍മപരിപാടി അദ്ദേഹം കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു.

ഭാരതത്തിന്റെ ആന്തരിക ശക്തിയായ കല, സാഹിത്യം, പൈതൃകം എന്നിവ പരിപോഷിപ്പിക്കുന്നതിനുള്ള മിഷന്‍ കലാക്രാന്തിയുടെ ഭാഗമായി ബംഗാള്‍ രാജ്ഭവനില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആനന്ദബോസ് പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ആ പ്രവര്‍ത്തനം ദേശീയതലത്തില്‍ വ്യാപിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളും ചര്‍ച്ചാവിഷയമായി എന്നറിയുന്നു.

തിരക്കിട്ട പരിപാടികള്‍ക്കിടയിലും ഗവര്‍ണര്‍ എഴുതിയ പുസ്തകങ്ങള്‍ സസൂക്ഷ്മം മറിച്ചുനോക്കാനും കുടുംബാംഗങ്ങളെ പരിചയപ്പെടാനും അദ്ദേഹം സമയം കണ്ടെത്തി. ഗവര്‍ണറുടെ മകന്‍, ഹോളിവുഡില്‍ അഭിനയപരിശീലനം പൂര്‍ത്തിയാക്കിയെത്തിയ വാസുദേവുമായി അദ്ദേഹം ദീര്‍ഘനേരം കുശലാന്വേഷണം നടത്തി.

പ്രധാനമന്ത്രിയെ യാത്രയാക്കിയശേഷം ഗവര്‍ണര്‍ നേരെ പോയത് കൊല്‍ക്കത്തയിലെ ആര്‍ക്കോപോളിസ് മാളിലേക്കാണ് ആര്‍ട്ടിക്കിള്‍ 370 സിനിമ കാണാന്‍. അതും കൊല്‍ക്കത്തയിലെ ദൃശ്യ മാധ്യമങ്ങള്‍ക്ക്, പ്രത്യേകിച്ച് ദൃശ്യ മാധ്യമങ്ങള്‍ക്ക് കൗതുക വാര്‍ത്തയായി. ആര്‍ട്ടിക്കിള്‍ 370 ഭേദഗതി സംബന്ധിച്ച ആശങ്കകള്‍ വടക്കുകിഴക്കന്‍ പ്രദേശത്തേക്ക് പടര്‍ന്നപ്പോള്‍ വാസ്തവം ബോധ്യപ്പെടുത്താനുള്ള പ്രചാരണത്തിന് കേന്ദ്രം നിയോഗിച്ചത് ആനന്ദബോസിനെയായിരുന്നു എന്നത് ചില മാധ്യമപ്രവര്‍ത്തകര്‍ ഓര്‍ത്തെടുത്തു.

ചലച്ചിത്രം കണ്ടിറങ്ങിയ ഗവര്‍ണര്‍ രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന സവിശേഷാധികാരം അസാധുവാക്കിയ ചരിത്രനിയോഗത്തിന്റെ സിനിമാവിഷ്‌കാരത്തെ അഭിനന്ദിച്ചു. ‘നിങ്ങള്‍ക്ക് കുറേപ്പേരെ എല്ലാ കാലവും കബളിപ്പിക്കാം. എല്ലാവരെയും കുറെ കാലത്തേക്കും കബളിപ്പിക്കാം. എന്നാല്‍ എല്ലാ പേരെയും, എല്ലാ കാലവും കബളിപ്പിക്കാന്‍ കഴിയില്ല’ എന്ന് ഇന്ത്യ തെളിയിച്ചു അദ്ദേഹം പറഞ്ഞു

Tags: Narendra ModiWest BengalC V Anandabose
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

India

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

Kerala

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ആസാം സന്ദര്‍ശനത്തിനിടെ ദിബ്രുഗഡിലെ തേയിലത്തോട്ടത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലാളികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നു
India

തേയില നുള്ളി, സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങളറിഞ്ഞ് പ്രധാനമന്ത്രി

ആസാമിലെ ഗോഗാമുഖില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

ആസാമില്‍ വന്‍ വികസനമുണ്ടായത് ബിജെപി സര്‍ക്കാര്‍ വന്ന ശേഷം: പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.