ഭോപാല്‍: കമല്‍നാഥിന്റെ ക്യാമ്പ് ചോരുന്നു. മധ്യപ്രദേശിലെ ഏക കോണ്‍ഗ്രസ് തട്ടകമെന്ന് വിലയിരുത്തുന്ന ചിന്ദ്വാര നഗരസഭയിലെ ഏഴ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകളില്‍ ആവേശം പൂണ്ടിരുന്ന കോണ്‍ഗ്രസ് ക്യാമ്പുകള്‍ വീണ്ടും സജീവമായി.
ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന നഗരവികസന മന്ത്രി കൈലാഷ് വിജയ വര്‍ഗ്യയുടെ വീട്ടില്‍ വച്ചാണ് ഏഴ് നേതാക്കളും ബിജെപി അംഗത്വം സ്വീകരിച്ചത്. രോഷ്നി സലാം, ലീന ടിര്കാം, സന്തോഷി വടിവാര്‍, ദീപ മോഹ്റെ, ജഗദിഷ് ഗോദ്റെ, ചന്ദ്രഭാന്‍ താക്കറെ, ധന്‍രാജ് ഭവര്കര് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവയ്ക്കുന്ന വികസനപദ്ധതികളില്‍ ആകൃഷ്ടരായാണ് തങ്ങള്‍ ബിജെപിയില്‍ ചേരുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി. കമല്‍നാഥും മകന് നകുല്‍നാഥും ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ നേരത്തെ കോണ്‍ഗ്രസിനുള്ളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് ഇരുവരെയും പിന്‍വലിപ്പിച്ചത്. എന്നാല്‍ ചിന്ദ്വാര ബിജെപി ക്കൊപ്പം തന്നെയെന്ന പ്രഖ്യാപനമാണ് കമല്‍നാഥ് ക്യാമ്പിലെ അംഗങ്ങള്‍ ബിജെപിയിലേക്ക് മാറിയത് സൂചിപ്പിക്കുന്നത്.
മധ്യപ്രദേശിലെ ആകെയുള്ള 29 ലോക്സഭാ സീറ്റുകളില്‍ ചിന്ദ്വാര ഒഴിച്ച് മറ്റെല്ലാം കഴിഞ്ഞ തവണ ബിജെപിയാണ് ജയിച്ചത്. കമല്‍നാഥിന്റെ മകന് നകുല്‍നാഥാണ് ചിന്ദ്വാരയിലെ എംപി. കമല്‍നാഥ് ഒമ്പത് തവണ പ്രതിനിധീകരിച്ച മണ്ഡലമാണ് ചിന്ദ് വാര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: