ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ലീഡറുമായിരുന്ന കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേരള പ്രഭാരി പ്രകാശ് ജവേദ്ക്കാറില്‍ നിന്നാണ് പദ്മജ അംഗത്വം സ്വീകരിച്ചത്.
പാര്‍ട്ടിക്കുള്ളില്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഹൈക്കമാന്‍ഡിനോട് നിരവധി തവണ പരാതിയായി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. ബിജെപിയില്‍ ചേര്‍ന്നതില്‍ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു.താന്‍ നല്കിയ പരാതികള്‍ കോണ്‍ഗ്രസ് ചവറ്റുകൊട്ടയിലെറിഞ്ഞു. തന്നെ ബിജെപിയില്‍ എത്തിച്ചത് കോണ്‍ഗ്രസ് ആണെന്നും പദ്മജ പറഞ്ഞു. സമാധാനപരമായി പ്രവര്‍ത്തിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അവര്‍ പറഞ്ഞു.
ഡല്‍ഹിയിലെത്തിയ പത്മജ, കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയ ശേഷമാണ് ബിജെപി ആസഥാനത്തെത്തിയത്.
ഒരു പാര്‍ട്ടിക്കു വേണ്ടത് നല്ലൊരു ലീഡറിനേയാണ്, അതാണ് ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ കണ്ടത്. മാറ്റം സ്വന്തം ഇഷ്ടപ്രകാരമാണെന്നും അവര്‍ പ്രതികരിച്ചു. താന്‍ വര്‍ഷങ്ങളോളമായി കോണ്‍ഗ്രസുമായി അകല്‍ച്ചയിലായിരുന്നു. തുടര്‍ച്ചയായി കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം അവഗണിച്ചതാണ് തീരുമാനത്തിനു പിന്നിലെന്നും ഉപാധികളൊന്നും ഇല്ലാതെയാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്നും അവര്‍ വ്യക്തമാക്കി.
കെ.പി.സി.സി ജനറൽ സെക്രട്ടറി, രാഷ്ട്രീയകാര്യ സമിതി അംഗം, മഹിളാ കോൺഗ്രസ് സംസ്ഥാന നേതാവ് എന്നീ ചുമതലകളിൽ പദ്മജ പ്രവർത്തിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകളിലും പദ്മജ കോൺഗ്രസിനെ പ്രതിനിധീകരിച്ച് തൃശൂരിൽ നിന്ന് മത്സരിച്ചിരുന്നു.
2016ലെ നിയമസഭ തിരഞ്ഞെടുപ്പിലും 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പത്മജ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ കോണ്‍ഗ്രസുകാര്‍ തന്നെയായിരുന്നു. പാര്‍ട്ടിയില്‍ പരാതി പറഞ്ഞിട്ടും നടപടികള്‍ കൈക്കൊണ്ടിരുന്നില്ല. കെ.കരുണാകരന്റെ സ്മാരകം നിര്‍മിക്കുന്നതും കോണ്‍ഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതും പത്മജയെ കോണ്‍ഗ്രസില്‍ നിന്നും മാറിച്ചിന്തിക്കുവാന്‍ പ്രേരണയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: