ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ 28 ലോക്സഭാ സീറ്റുകളില്‍ 24ലും ഭാരതീയ ജനതാ പാര്‍ട്ടി വിജയിക്കുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ഇന്നലെ, അമിത് ഷായും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും ഞാനും കര്‍ണാടകയിലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെ ഒന്നും അന്തിമമായിട്ടില്ല.
അവര്‍ പ്രധാനമന്ത്രിയുമായി ഇത് ചര്‍ച്ച ചെയ്തേക്കാം എന്ന് ഞാന്‍ കരുതുന്നു, അതിനുശേഷം അവര്‍ എന്തെങ്കിലും നിഗമനത്തിലെത്തുകയും 23 ദിവസത്തിനുള്ളില്‍ എല്ലാം അന്തിമമാക്കുകയും ചെയ്യും. ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു.
കര്‍ണാടകയിലെ 28 ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ബുധനാഴ്ച ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) യോഗം ചേര്‍ന്നു. 16 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 195 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക മാര്‍ച്ച് രണ്ടിന് ബിജെപി പുറത്തിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: