വാഷിംഗ്ടണ്‍, ഡിസി: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് പണം സംഭാവന ചെയ്യാന്‍ തനിക്ക് താത്പര്യമില്ലെന്ന് ടെസ്ല സിഇഒ എലോണ്‍ മസ്ക് ബുധനാഴ്ച പ്രഖ്യാപിച്ചു.
എക്സിലെ ഒരു പോസ്റ്റിലൂടെയാണ് മസ്ക് ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തമാകാന്‍, യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് ഞാന്‍ പണം സംഭാവന ചെയ്യുന്നില്ല. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്ലോറിഡയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് മസ്കിന്റെ പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്.
Just to be super clear, I am not donating money to either candidate for US President
— Elon Musk (@elonmusk) March 6, 2024
ശതകോടീശ്വരനും ഏതാനും സമ്പന്നരായ റിപ്പബ്ലിക്കന്‍ ദാതാക്കളും ഞായറാഴ്ച ഫ്ലോറിഡയിലെ പാം ബീച്ചില്‍ ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നടന്നത് സ്വകാര്യമീറ്റിംങ് എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: