ചെന്നൈ: മന്ത്രി ഉദയനിധി സ്റ്റാലിന് ദുബായ്യിയില്‍ 50 കോടിയുടെ വീട് വാങ്ങി നല്‍കിയെന്ന ആരോപണത്തിനെതിരെ നടിയും കാര്‍ റേസറുമായ നിവേദ പേതുരാജ്. തനിക്കെതിരെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് അത് ശരിയാണോയെന്ന് അന്വേഷിക്കണമായിരുന്നെന്ന് നടി എക്സിലൂടെ പ്രതികരിച്ചു.
2013 മുതല്‍ തനിക്ക് റേസിങ്ങിനോട് താത്പ്പര്യമുണ്ട്. തമിഴ്നാട്ടില്‍വച്ച് നടന്ന റേസിങ് സംബന്ധിച്ച് തനിക്കൊന്നുമറിയില്ല. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് നിവേദ അറിയിച്ചു. തമിഴ്നാട്ടില്‍ ഫോര്‍മുല 4 കാര്‍ റേസ് സംഘടിപ്പിക്കാന്‍ നടി സഹായിച്ചെന്നും അതിനു പകരമായി തമിഴ്നാട് സ്പോര്‍ട്സ് മന്ത്രി ദുബായ്യില് വീട് നല്‍കിയെന്നുമാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: