ന്യൂദല്‍ഹി: ശബരിമലയിലെ അരവണയില്‍ കീടനാശിനി സംബന്ധിച്ച ഹര്‍ജി കേരള ഹൈക്കോടതി പരിഗണിക്കരുതായിരുന്നുവെന്ന് സുപ്രീം കോടതി. ജസ്റ്റിസ് മാരായ എ എസ് ബൊപ്പണ്ണ, പി എസ് നരസിംഹ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെത് ആണ് വിധി.
മായം കലര്‍ന്ന ഏലക്കായ വിതരണം ചെയ്ത കരാറുകാരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചുളള കേരള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.കരാര്‍ നഷ്ടപ്പെട്ട ഒരു സ്ഥാപനത്തിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാന്‍ പാടില്ലായിരുന്നു എന്ന് ബഞ്ച് വ്യക്തമാക്കി.
ഹൈക്കോടതി നിര്‍ദ്ദേശാനുസരണം അരവണ വില്‍ക്കുന്നത് ബോര്‍ഡ് നിര്‍ത്തിവച്ചിരുന്നു. കാലപ്പഴക്കം കണക്കിലെടുത്ത് അരവണ പിന്നീട് നശിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: