Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊലയാളി കാട്ടുപോത്തിനെ കൊല്ലില്ലെന്ന് ജില്ലാ കളക്ടര്‍; ചര്‍ച്ചയും വീണ്ടും പരാജയപ്പെട്ടു.

കക്കയം സ്വദേശി കര്‍ഷകനായ പാലാട്ടില്‍ എബ്രഹാമിനെ ഇന്നലെ രാവിലെയാണ് കൃഷിയിടത്തില്‍ കാട്ടുപോത്ത് ആക്രമിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2024, 04:28 pm IST
in Kerala

കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ച സംഭവത്തില്‍ കൊലയാളി കാട്ടുപോത്തിനെ കൊല്ലില്ലെന്ന് ജില്ലാ കളക്ടര്‍ . ഇതോടെ യുഡിഎഫ് നേതാക്കളുമായി നടത്തിയ രണ്ടാം ചര്‍ച്ചയും പരാജയപ്പെട്ടു.

കൊല്ലപ്പെട്ട എബ്രഹാമിന്റെ പോസ്റ്റ്മോര്‍ട്ടവും ഇന്‍ക്വസ്റ്റും നടത്താന്‍ അനുവദിക്കില്ലെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. കാട്ടുപോത്തിനെ വെടിവച്ച് കൊല്ലും വരെ പ്രതിഷേധം തുടരുമെന്നും പറഞ്ഞു.

അതേസമയം എബ്രഹാമിന്റെ കുടുംബം ജില്ലാ കലക്ടര്‍ക്ക് ആവശ്യങ്ങള്‍ എഴുതി നല്‍കി. കോഴിക്കോട് ഡിഎഫ്ഒയെയും പെരുവണ്ണാമൂഴി റെയ്ഞ്ചറെയും പിരിച്ച് വിടണം എന്ന് കത്തില്‍ ആവശ്യമുണ്ട്. ഇവര്‍ക്ക് എതിരെ മനപൂര്‍വമായ നരഹത്യക്ക് കേസ് എടുക്കണം. കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണം. സഹായധനമായി കുടുംബത്തിന് 50 ലക്ഷം രൂപ നല്‍കണം. ഇതില്‍ തന്നെ 25 ലക്ഷം രൂപ ഒരു ദിവസത്തിനകം നല്‍കണം. കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കണമെന്നും കത്തില്‍ ആവശ്യമുണ്ട്.

കക്കയം സ്വദേശി കര്‍ഷകനായ പാലാട്ടില്‍ എബ്രഹാമിനെ ഇന്നലെ രാവിലെയാണ് കൃഷിയിടത്തില്‍ കാട്ടുപോത്ത് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെ മരിച്ചു.

എബ്രഹാമിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ കണ്ടെത്തി മയക്ക് വെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സംരക്ഷണം ശക്തിപ്പെടുത്താന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. താപനില ഉയര്‍ന്നത് കാരണം കാട്ടില്‍ നിന്ന് വന്യമൃഗങ്ങള്‍ പുറത്തുവരാന്‍ സാധ്യതയുണ്ട്. ജനങ്ങളാരും വനത്തില്‍ പ്രവേശിക്കരുതെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

എബ്രഹാമിന്റെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ കൈമാറുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.

 

 

Tags: Collectorindian bisonabraham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

സീബ്രാ ലൈനില്‍ ചിലര്‍ വണ്ടി നിര്‍ത്താറില്ല; പുതിയ കളക്ടര്‍ക്ക് കുട്ടികളുടെ ആദ്യ പരാതി

Kerala

‘അച്ഛനാണ് പ്രേരണ…’ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി തൃശൂർ ജില്ലാ കളക്ടര്‍, അച്ഛന്റെ അനുഗ്രഹങ്ങള്‍ എന്നും എന്നിലുണ്ടാകും

Kerala

എസ് ഐ ആര്‍ : വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് പങ്കാളികളാക്കില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍

Kerala

നാട്ടുകാർക്ക് നേരെ ഉടുമുണ്ട് പൊക്കി കാണിച്ച് ബിഎൽഒ; നടപടിയെടുത്ത് ജില്ലാ കളക്ടർ, SIR ജോലികളിൽ നിന്ന് മാറ്റി

News

നിക്ഷേപ തട്ടിപ്പ്: മൂന്നു ധനകാര്യസ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കളക്ടറുടെ ഉത്തരവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.