തായ്‌പേയ്: ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള തന്റെ ഗവൺമെൻ്റിന്റെ പദ്ധതികളെക്കുറിച്ചുള്ള പരിഹാസം നിറഞ്ഞ അഭിപ്രായത്തിന് തായ്‌വാനിലെ തൊഴിൽ മന്ത്രി ഹ്സു മിംഗ്-ചുൻ മാപ്പ് പറഞ്ഞു. തായ്‌വാൻ ടെലിവിഷനിലെ ഒരു ടോക്ക് ഷോയിലാണ് തൊഴിൽ മന്ത്രിക്ക് നാക്ക് ഉളുക്കിയത്. തായ്‌വാനിലെ സെൻട്രൽ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം (സിഎൻഎ)) ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്.
തായ്‌വാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സമീപകാല പ്രസ്താവന പ്രകാരം ഇരു രാജ്യങ്ങളും തമ്മിലുള്ള ആളുകൾ തമ്മിലുള്ള കൈമാറ്റം ശക്തിപ്പെടുത്തുന്നതിനും തായ്‌വാനിലെ തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനും സഹായിക്കുന്നതിനായി ഫെബ്രുവരി 16 ന് ഇന്ത്യയുമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. ഇതിനു ശേഷം ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ തായ്‌വാൻ പദ്ധതിയിടുകയും ചെയ്തു.
ഇതിനെ തുടർന്ന് റിക്രൂട്ട്‌മെൻ്റ് പ്ലാനിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ചാനൽ ടോക് ഷോയിൽ തന്റെ മന്ത്രാലയം ആദ്യം ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കാരണം അവരുടെ ചർമ്മത്തിന്റെ നിറവും ഭക്ഷണശീലങ്ങളും നമ്മുടേതിന് സമമാണ് എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.
ഇത് വൻ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തു. തുടർന്നാണ് അദ്ദേഹം ഇപ്പോൾ ക്ഷമാപണവുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: