തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്‍ത്തകര്‍ തല്ലിക്കൊന്ന് വിദ്യാര്‍്ത്ഥി സിദ്ധാര്‍ത്ഥി മാതാപിതാക്കള്‍ക്ക് എഴുതിയ ‘ഭാവനാകത്ത്’ സാമൂഹ്യമാധ്യമങ്ങളില്‍ വയറലായി
ഞാന്‍ സിദ്ധാര്‍ത്ഥ്…അമ്മേ, അച്ഛാ മാപ്പ്…
എന്ന തലക്കെട്ടോയൊണ് കത്ത് തുടങ്ങുന്നത്. സിദ്ധാര്‍ത്ഥ് നേരിട്ട ക്രൂരതയുടെ നേര് ചിത്രമാണ് കത്തില്‍ വരച്ചിട്ടിരിക്കുന്നത്
ഞാന്‍ സിദ്ധാര്‍ത്ഥ്…
അമ്മേ, അച്ഛാ മാപ്പ്…
നിങ്ങളുടെ ഫോണ്‍ വന്നപ്പോള്‍ പോലും ഞാന്‍ നിങ്ങളോട് എല്ലാം മറച്ചു വെച്ചതിന് മാപ്പ്…
അതാണ് നിങ്ങള്‍ക്ക് എന്നെ നഷ്ടപ്പെട്ടത്. നിങ്ങള്‍ വിഷമിക്കുമല്ലോ എന്നോര്‍ത്താണ് ഞാന്‍ ഒന്നും പറയാതെ ദേഹം നുറുങ്ങുന്ന വേദന സഹിച്ച് ഒരു തുള്ളി വെള്ളം പോലും കുടിക്കാനില്ലാതെ തളര്‍ന്നു കിടന്നത്.. ആരോ ചെവിക്കരുകില്‍ കൊണ്ടു വച്ചു തന്ന എന്റെ ഫോണില്‍ അവര്‍ പറഞ്ഞു തന്ന വാചകം അതേപടി ”കിടക്കുകയാണ് അമ്മേ ‘ എന്ന് പറഞ്ഞപ്പോള്‍ അമ്മ എന്നെ ശല്യം ചെയ്യാതെ ഫോണ്‍ വെച്ചു.. എങ്കിലും അമ്മയുടെ ശബ്ദത്തിലെ ആശങ്ക എനിക്ക് മനസിലായിരുന്നു. ഞാന്‍ അമ്മയോട് എന്തേലും പറഞ്ഞാല്‍ ചുറ്റും കൂടി നില്ക്കുന്ന ‘കൂട്ടുകാര്‍ ‘ ജീവച്ഛവമായി അവിടെ കിടന്നഎന്നെ ഇനിയും ഉപദ്രവിച്ചാലോ എന്നു പേടിച്ചാണ് കൂടുതല്‍ ഒന്നും പറയാതിരുന്നത്.. കുറച്ചു കഴിയുമ്പോള്‍ അവര്‍ എന്നെ വെറുതെ വിടും എന്നായിരുന്നു അപ്പോഴത്തെ എന്റെ ധാരണ.
അതു തെറ്റായ ഒരു ധാരണ ആയിരുന്നു എന്നറിഞ്ഞു വന്നപ്പോഴേക്കും അമ്മയുടെ പൊന്നു മകന് തിരിച്ചു വരാന്‍ കഴിയാത്ത ഒരു ലോകത്ത് എത്തിയിരുന്നു. ‘
ഒരു ആനപ്രേമി കൂടിയായ എന്നെ , എനിക്കു കൂടി ഇഷ്ടമായിരുന്ന വെറ്റിനറി ഡോക്ടര്‍ ആക്കാനാണ് നിങ്ങള്‍ എന്നെ പൂക്കോട് വെറ്ററിനറി കോളേജില്‍ ചേര്‍ത്തത്. ഒരുപാട് പ്രതീക്ഷയോടെയാണ് ഞാന്‍ ഇവിടെ എത്തിയത്.. കുറച്ച് കൂട്ടുകാരെ ഒക്കെ കിട്ടി.. അവരെയും കൂട്ടി പലതവണ അവര്‍ക്കൊപ്പം ഞാന്‍ വീട്ടില്‍ വന്നിട്ടുണ്ട ല്ലോ, എന്നെയും കൂടെ ഇരുത്തി അമ്മ അവര്‍ക്ക് മതിയാവോളം ആഹാരം വിളമ്പി കൊടുത്തിട്ടുണ്ട ല്ലോ..
അവരോടൊപ്പം ഞാന്‍ പുറത്തൊക്കെ പോയി . ഞാന്‍ അവരെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തപോലെ തന്നെയാവും അവരെന്നോടും പെരുമാറുക എന്ന് ഞാന്‍ വിശ്വസിച്ചു.. എന്നാല്‍ അവരാണമ്മേ എന്നെ തല്ലിച്ചതയ്ക്കാന്‍ കൂടെ ഉണ്ടായിരുന്നത്.
പലരും നല്ല ലഹരിയില്‍ ആയിരുന്നു..
ഞാന്‍ അമ്മയുടെ അടുത്തേക്ക് ഓടിവരാന്‍ വന്നതാണ്. എന്നെ പാതിവഴിയില്‍ തിരിച്ചു വിളിച്ചത് കഴിഞ്ഞതവണ എന്റെ കൂടെ നമ്മുടെ വീട്ടില്‍ വന്ന് അമ്മ ചോറു വിളമ്പി കൊടുത്ത എന്റെ ആത്മമിത്രം ആണ്.
ഞാന്‍ അവനെ അത്രയ്ക്കും വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു. അവന് വിളിച്ചതുകൊണ്ടു മാത്രമാണമ്മേ നമ്മുടെ വീട്ടിലേക്കുള്ള യാത്ര പാതി വഴിയില്‍ ഉപേക്ഷിച്ചു ഞാന്‍ വീണ്ടും ഹോസ്റ്റലി ലേക്കു തിരിച്ചു ചെന്നത് … അതൊരു കെണിയായി രുന്നെന്നും അവനും അവര്‍ ക്കൊപ്പം ചേര്‍ന്ന് എന്നെ ചതിക്കുകയായിരുന്നു എന്ന് ഞാന്‍ ഒരിക്കലും അറിഞ്ഞിരുന്നില്ലമ്മേ …
ഹോസ്റ്റലിലെത്തുംവരെ വലിയ സ്നേഹത്തോടെ എന്നെ വിളിച്ചിരുന്ന എന്റെ ആത്മമിത്രം എന്നെ ഹോസ്റ്റലിന്റെ സമീപത്തെ ഒരു ഒഴിഞ്ഞ സ്ഥലത്തേക്കാണ് കൂട്ടിക്കൊണ്ടു പോയത്.
ഞാനവിടെ ചെല്ലുമ്പോള്‍ എന്റെ കൂടെ തന്നെ പഠി ക്കുന്നവരും പരിചയക്കാരു മായ കുറച്ചു കൂട്ടുകാര്‍ എന്നെ പ്രതീക്ഷിച്ച പോലെ അവിടെ നില്പ്പുണ്ടായി രുന്നു.
അമ്മ പലപ്പോഴും പറയാറില്ലേ. കൂട്ടുകാരെ കാണുമ്പോള്‍ ചിരിച്ചു കൊണ്ടു വേണം അടുത്തു ചെല്ലാനെന്ന് … അമ്മ പറയും പോലെ കൂട്ടുകാരെ കണ്ടപ്പോള്‍ നിറപുഞ്ചിരി യുമായി അവരെ സമീപിച്ച എനിക്ക് ആദ്യം നേരിട്ടത് എന്റെ ആത്മ സുഹൃത്തില്‍ നിന്നും അപ്രതീക്ഷിതമായ ഒരു പ്രഹരമായിരുന്നമ്മേ.. ചെവിക്കല്ലിന് അടി കിട്ടു മ്പോള്‍ കണ്ണില്‍ നിന്നും പൊന്നീച്ച പറന്നു പോകും എന്ന് ഞാനും കേട്ടിട്ടുണ്ടാരുന്നു.
ആ ഒരൊറ്റ അടിയില്‍ നിന്നുതന്നെ അതനുഭവിച്ച ഞാന്‍ അസ്ത്രപ്രഞ്ജനായി അപ്പോഴേക്കും താഴെ വീണു പോയിരുന്നു.
പിന്നീട് അവര്‍ എന്നോടു കാട്ടിയ ക്രൂരതകള്‍ എനിക്കു പറയാന്‍ പോലും പറ്റാത്തത്ര മൃഗീയമായിരു ന്നു. ഒരു മനുഷ്യ ശരീരത്തി ല്‍ ഇത്രയൊക്കെ വേദന കള്‍ ഒളി ഞ്ഞിരിപ്പുണ്ടെന്ന് ഞാന്‍ ആദ്യമായായിട്ടാണ് അറിയുന്നത്. ഞാന്‍ വീട്ടിലെത്തുമ്പോഴും വീട്ടില്‍ ഉള്ളപ്പോഴും അമ്മ കെട്ടിപ്പിടിച്ച് ഉമ്മതരാറുള്ള എന്റെ മുഖത്തും ദേഹ ത്തും അവര്‍ എന്തൊക്കെ ചെയ്തുവെന്ന് എനിക്ക് അറിയില്ലമ്മേ. അപ്പോഴേക്കും എന്റെ ബോധം മറഞ്ഞു പോയിരുന്നു.
പിന്നീട് ബോധം വന്നപ്പോള്‍ നമ്മുടെ ഹോസ്റ്റലി ന്റെ നടുത്തളത്തില്‍ 100 ലേറെ കുട്ടികളുടെ മുന്നില്‍ ഞാന്‍ നില്ക്കുകയായി രുന്നു. എന്റെ കൂട്ടുകാരില്‍ ചിലര്‍ എന്റെ നേരെ നോക്കാതെ അവര്‍ തല തിരിച്ചപ്പോഴാണ് എന്റെ ദേഹത്ത് ഒരിഴ നൂല് വസ്ത്രം ഇല്ലെന്ന് ഞാനറിഞ്ഞത്. എന്റെ കുഞ്ഞുന്നാളില്‍ പോലും തുണിയുടു ക്കാതെ എന്നെ മറ്റുള്ളവരുടെ മുമ്പില്‍ കൊണ്ടുവന്നിട്ടില്ലാത്ത അമ്മയെ ഞാന്‍ അന്നേരം ഓര്‍ത്തു പോയി. നാണം കൊണ്ട് ഞാന്‍ എന്റെ നഗ്നതമറയ്ക്കാനായി കുനിഞ്ഞപ്പോഴാണ് എന്റെ കൈകള്‍ രണ്ടും ചേര്‍ത്ത് കെട്ടിയിരുന്ന കാര്യം ഞാനറിഞ്ഞത്. ഗത്യന്തര മില്ലാതെ നിന്ന എന്നെ അവര്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചു. അവിടെ കൂടിയിരുന്ന വരില്‍ പലരെക്കൊണ്ടും നിര്‍ബന്ധിച്ചും ഭീഷണി പ്പെടുത്തിയും എന്നെ അടിക്കുകയും തൊഴിപ്പിക്കുകയും ചെയ്തു. അവരില്‍ എന്റെ ഒരു കൂട്ടുകാരന് ബെല്‍റ്റ് പൊട്ടി പ്പോകുന്നത് വരെ എന്നെ അടിച്ചു.
തീര്‍ന്നില്ല…. പിന്നെ എന്നെ റൂമിലേക്ക്വലിച്ചിഴച്ച് കൊണ്ടു വന്നു നിലത്തിട്ടു ചവിട്ടി.. നെഞ്ചുംകൂട് തകര്‍ന്നു പോകുന്ന വേദനയില്‍ ഞാന്‍ ചുമച്ചു. ശ്വാസം കിട്ടാതെ പാതി മയക്കത്തിലും അരുതെന്ന് കേണു.. ഒരു തുള്ളി വെള്ളത്തി നായി യാചിച്ചു.. ഇതൊക്കെ മൂന്ന് ദിവസം തുടര്ന്നമ്മേ….. ഒരിക്കലും കേട്ടറിവുപോലും ഇല്ലാത്ത തരത്തില്‍ എന്നെ അവര്‍ പൈശാചികമായി മര്‍ദ്ദിച്ചു. അവര്‍ എന്റെ കരച്ചില് കണ്ട് ആര്‍ത്തട്ടഹസിച്ചു… എന്റെ കൂട്ടുകാരില്‍ ഒരുവന് സിനിമയില്‍ കാണും പോലെ പറന്നു വന്നു പല തവണ എന്റെ നെഞ്ചിലും പുറത്തും വയറ്റിലും ചവിട്ടി ….
കുടിക്കാന്‍ പോലും തുള്ളി വെള്ളം തരാതെ ഒടുവില്‍ ഞാന്‍ തളര്‍ന്ന് ഒന്നിനും വയ്യാതെ മയങ്ങി… ആ മയക്കത്തില്‍ ആരോ ഒന്നുരണ്ടു പേര് ചേര്‍ന്ന് എന്നെ എടുത്തുയര്‍ത്തി ശുചിമുറിയില്‍ കൊണ്ടു പോയി. ‘അവന് ചത്തെടാ ഇനി ഇവിടെങ്ങാനും കെട്ടിത്തൂക്കി നമുക്കു സ്ഥലം വിടാം… അവന് തന്നെത്താന്‍ തൂങ്ങി ചത്ത താണെന്ന് വിചാരിച്ചോളും’ എന്ന് എന്റെ ആത്മമിത്രം പറയുന്നത് എനിക്കു കേള്‍ക്കാമായിരുന്നു…
‘ഞാന്‍ മരിച്ചിട്ടില്ല, എന്നെ കെട്ടി തൂക്കി കൊല്ലല്ലേ …. എനിക്ക് എന്റെ അമ്മയെ ഒരു നോക്കു കാണണം’ എന്ന് പറയാന്‍ നോക്കു മ്പോള്‍ എന്റെ വായും നാക്കും മരവിച്ചിരിക്കുന്ന തായി ഞാന്‍ മനസ്സിലാക്കി. … അമ്മയുടെ പൊന്നുമോനെ അവര്‍ പച്ചജീവനോടെയാ ണമ്മേ കെട്ടിത്തൂക്കിയത് ….അങ്ങനെയാണ് എന്റെ ജീവന് പോയത്..
എന്തിനാണമ്മേ എന്റെ കൂട്ടുകാര്‍ എന്നോട് ഇത്തരത്തില്‍ പെരുമാറിയത്? ഞാന്‍ അതിനും മാത്രം എന്തു തെറ്റാണ് ചെയ്തത്.?
എന്നെ കൊല്ലാതെ വിടാമായിരുന്നില്ലേ…?
എങ്കില്‍ എനിക്ക് ഇനിയും നിങ്ങളോടൊപ്പം ജീവിച്ചു പോകാമായിരുന്നുവല്ലോ …
എന്റെ സഹപാഠികളോട് : ഇത്രയും ക്രൂരത നടന്നിട്ടും പ്രതികരിക്കാത്ത തലമുറ യായി നിങ്ങളേ മാറ്റുന്ന വരെ തിരിച്ചറിയാന്‍ ഇനിയെങ്കിലും നിങ്ങള്‍ക്ക് ധൈര്യം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു….
ഞാന്‍ ജീവനൊടുക്കി എന്നാണല്ലോ വാര്‍ത്ത.. എന്നാല്‍, എനിക്ക് സ്വയം ജീവനൊടുക്കാന്‍ പറ്റാത്ത ആരോഗ്യ അവസ്ഥയായിരുന്നു
എന്ന് ഡോക്ടര്‍ അച്ഛനോട് പറഞ്ഞില്ലേ?
എഴുന്നേറ്റ് കുത്തിയിരിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ഞാന്‍ എങ്ങനെയാണമ്മേ കുടുക്കിട്ട് അതില്‍ കെട്ടി തൂങ്ങുന്നത് ……?അച്ഛന് എനിക്കായി മാത്രമല്ല , ഇനിയും വലിയ പ്രതീക്ഷയോ ടെ പഠിക്കാന്‍ വരുന്ന ഒരോ കുട്ടികള്‍ക്കും വേണ്ടി പോരാടണം.
എന്റെ സഹപാഠികളോട്, : ഇത്രയും ക്രൂരത നടന്നിട്ടും പ്രതികരിക്കാത്ത തലമുറയായി നിങ്ങളേ മാറ്റുന്നവരെ തിരിച്ചറിയാന്‍ ഇനിയെങ്കിലും നിങ്ങള്‍ക്ക് ധൈര്യം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു…
പ്രതികരിക്കാൻ ഇവിടെ എഴുതുക: