തിരുവനന്തപുരം: അത്യാഹിതം നടന്നാല്‍ രക്ഷയ്ക്കായി കുതിച്ചെത്തുന്ന ആണ്പടയോടൊപ്പം ഇനി പെണ്‍പടയും. അഗ്നി രക്ഷാസേനയുടെ ചരിത്രത്തില്‍ ആദ്യമായി അത്യാഹിതങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ വനിതകള്‍ അഗ്നിരക്ഷാ സേനയുടെ കുപ്പായം അണിയുന്നു.
പോലീസ് സേനയില്‍ നിന്നും വിഭജിച്ച് അഗ്നി രക്ഷാസേന രൂപീകരിച്ചത് 1963 ലാണ്. വനിതാ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ തസ്തികയിലൂടെ 82 പേരടങ്ങുന്ന വനി
തകളുടെ ആദ്യബാച്ച് പരിശീലനം പൂര്‍ത്തിയാക്കി പാസിംഗ് ഔട്ട് പരേഡിനൊരുങ്ങി.
തൃശൂരിലെ കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ് അക്കാദമിയിലായിരുന്നു ഇവരുടെ പരിശീലനം. 2023 സപ്തംബര്‍ നാലിനാണ് പരിശീലനം ആരംഭിച്ചത്. പുരുഷ സേനാംഗങ്ങള്‍ക്കുള്ള എല്ലാത്തരം പരിശീലനങ്ങളും വനിതകള്‍ക്കും നല്കി. നീന്തല്‍, സ്കൂബ, അഗ്നിരക്ഷ, മലകയറ്റം, ചിന്നിങ്ങ് തുടങ്ങിയവയില്‍ കഠിന പരിശീലനം കഴിഞ്ഞാണ് വനിതകള്‍ സേവനത്തിന് തയാറെടുത്തിരിക്കുന്നത്. എഴുത്ത് പരീക്ഷ, ശാരീരികക്ഷമതാ പരിശോധന, നീന്തല്‍ പരിശോധന എന്നിവക്ക് ശേഷമാണ് നിയമനം നല്‍കിയത്. അക്കാദമിയിലെ ആറ് മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ആദ്യ സംഘം അഗ്നിരക്ഷാ സേനയുടെ ആസ്ഥാനത്ത് എത്തി. പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ വ്യാഴാഴ്ച നടക്കുന്ന പാസിങ് ഔട്ട് പരേഡോടെ സേനയുടെ ഭാഗമാകും. രാജ്യത്ത് ഏറ്റവും കൂടുതല്‍ വനിതകളെ ഒരേസമയം പരിശീലനം നല്കിയ സംസ്ഥാനവും കേരളമാണ്.
പിഎസ്സി വഴി ആദ്യമായാണ് കേരള ഫയര്‍ ഫോഴ്സില്‍ വനിതകളെ നിയമിക്കുന്നത്. 100 വനിതകളെ നിയമിക്കാനാണ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ 82 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. വ്യാഴാഴ്ച രാവിലെ 8.30ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് വനിതാ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരുടെ ആദ്യ സംഘത്തിന്റെ സല്യൂട്ട് സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: