ഇന്ത്യന്‍ വനിത പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഡെല്‍ഹി ക്യാപിറ്റല്‍സ് 29 റണ്‍സിന് പരാജയപ്പെടുത്തി. ഡെല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 193 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 1638 എന്ന സ്കോര്‍ മാത്രമെ എടുത്തുള്ളൂ. ഇന്നത്തെ ജയത്തോടെ ഡെല്‍ഹി 8 പോയിന്റുമായി ലീഗില്‍ ഒന്നാമത് നില്‍ക്കുകയാണ്.
മുംബൈ ഇന്ത്യന്‍സിനായി 42 റണ്‍സ് എടുത്ത അമന്ജൊത് കൗര്‍ മാത്രമെ തിളങ്ങിയുള്ളൂ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഡെല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് എടുത്തിരുന്നു. ഇന്ത്യന്‍ ബാറ്റര്‍ ജമീമ റോഡ്രിഗസിന്റെ മികച്ച അര്‍ധ സെഞ്ച്വറി ആണ് ഡല്‍ഹിക്ക് മികച്ച സ്കോര്‍ നല്‍കിയത്. 33 പന്തുകളില്‍ നിന്ന് 69 റണ്‍സ് എടുക്കാന്‍ ജമീമക്കായി. 3 സിക്സും 8 ഫോറും മടങ്ങുന്നത് ആയിരുന്നു ജമീമയുടെ ഇന്നിംഗ്സ്.
ഡല്‍ഹിക്കായി ക്യാപ്റ്റന്‍ ലാനിങ്ങും ഇന്ന് അര്ദ്ഗ സെഞ്ച്വറി നേടി. മെഗ് ലാനിംഗ് 38 പന്തില്‍ 53 റണ്‍സ് എടുത്താണ് പുറത്തായത്. ഷഫാലി 12 പന്ത്രണ്ട് പന്തില്‍ 28 റണ്‍സ് എടുത്തും മികച്ച സംഭാവന നല്കി.
മുംബൈ ഇന്ത്യന്‍സിനായി ശബ്നിന് ഇസ്മായില്‍, ഹെയ്ലി മാത്യൂസ്, സൈയ്ക, പൂജ എന്നിവര്‍ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: