ശ്രീനഗർ: പ്രധാനമന്ത്രി മോദി വ്യാഴാഴ്ച കശ്മീർ സന്ദർശിക്കുന്ന വേളയിൽ ഹസ്രത്ബാൽ ദേവാലയ പദ്ധതിയുടെയും സോനാമാർഗ് സ്കീ ഡ്രാഗ് ലിഫ്റ്റിന്റെയും സംയോജിത വികസനം ഉദ്ഘാടനം ചെയ്യും.
ജമ്മു കശ്മീരിലെ ഏറ്റവും ആദരണീയമായ മുസ്ലീം ആരാധനാലയങ്ങളിലൊന്നാണ് ഹസ്രത്ബാൽ.
ഹസ്രത്ബാല്‍ ദേവാലയം സന്ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ലോകോത്തര അടിസ്ഥാനസൗകര്യങ്ങളും സുഖസൗകര്യങ്ങളും സൃഷ്ടിക്കുന്നതിനും അവരുടെ സമഗ്രമായ ആത്മീയ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി ‘ഹസ്രത്ബാല്‍ ദേവാലയത്തിന്റെ സംയോജിത വികസനം’ എന്ന പദ്ധതി നടപ്പിലാക്കി. ദേവാലയത്തിന്റെ അതിര്‍ത്തിമതില്‍ നിര്‍മാണം ഉള്‍പ്പെടെ മുഴുവന്‍ പ്രദേശത്തിന്റെയും വികസനം, ഹസ്രത്ബാല്‍ ആരാധനാലയങ്ങളുടെ ചുറ്റുപ്രദേശങ്ങളിലെ പ്രകാശാലങ്കാരം; ദേവാലയത്തിനു ചുറ്റുമുള്ള ഘാട്ടുകളുടെയും ദേവ്രി പാതകളുടെയും മെച്ചപ്പെടുത്തല്‍; സൂഫി വ്യാഖ്യാന കേന്ദ്രത്തിന്റെ നിര്‍മാണം; വിനോദസഞ്ചാര സൗകര്യകേന്ദ്രത്തിന്റെ നിര്‍മാണം; അടയാളങ്ങള്‍ സ്ഥാപിക്കല്‍; ബഹുനില കാര്‍ പാര്‍ക്കിങ്; ആരാധനാലയത്തിന്റെ പൊതു സൗകര്യ ബ്ലോക്കിന്റെയും പ്രവേശന കവാടത്തിന്റെയും നിര്‍മാണം തുടങ്ങിയവയും പദ്ധതിയുടെ പ്രധാന ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു.
ഗന്ദേർബാൽ ജില്ലയിലെ സോനാമാർഗിലെ വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സ്കീ ഡ്രാഗ് ലിഫ്റ്റാണ് മോദി ഉദ്ഘാടനം ചെയ്യുന്ന മറ്റൊരു പദ്ധതി. .
ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾക്കായി ‘ചലോ ഇന്ത്യ’ പ്രചാരണത്തിന് പുറമെ 42 പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ മോദി അനാവരണം ചെയ്യുകയും ഒമ്പത് ടൂറിസം പദ്ധതികൾ ആരംഭിക്കുകയും ചെയ്യും. വെർച്വൽ മോഡ് വഴി ജില്ലാതലത്തിൽ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവദിക്കുന്നതിനൊപ്പം 1,000 ഉദ്യോഗാർത്ഥികൾക്ക് പ്രധാനമന്ത്രി നിയമന കത്തുകൾ കൈമാറു
സമഗ്ര കാർഷിക വികസന പരിപാടിയും കാർഷിക സംരംഭകരുടെ പ്രദർശനവും അദ്ദേഹം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി മോദി കഴിഞ്ഞ മാസം ജമ്മു മേഖല സന്ദർശിച്ചിരുന്നു. ക്ഷേത്രങ്ങളുടെ നഗരിയിൽ നടന്ന പൊതുറാലിയിലും അദ്ദേഹം സംസാരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: