ന്യൂഡല്‍ഹി: ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ത്രെഡ് എന്നിവ രാത്രി എട്ടരയോട് കൂടി ലോഗ് ഔട്ടായി. പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഉപയോഗക്താവിന് സേവനം നഷ്ടപ്പെടുകയായിരുന്നു. ആര്‍ക്കും ലോഗിന്‍ ചെയ്യാന്‍പറ്റാത്ത അവസ്ഥയായിരുന്നു.
.കുറച്ച് സമയത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ മെറ്റ സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ് പ്രതികരിച്ചതിന് ശേഷം പത്തുമണിയോടെ ഫേസ്ബുക്ക് പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരിച്ചെത്തി.
അതേ സമയം ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ തകരാറിലായത് ആഗോള ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകളില്‍ കാര്യമായ തടസ്സം സൃഷ്ടിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകള്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട തടസമാണോ മെറ്റയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: